മോന്‍സണ്‍ ഒക്‌ടോബര്‍ ഏഴ് വരെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. വയനാട് എസ്‌റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോൻസനെ ഒക്‌ടോബർ ഏഴ് വരെ കസ്‌റ്റഡിയിൽ വിട്ടത്.
മോന്‍സണ്‍ മാവുങ്കാലിനെ വിശദമായി...
‘പാർട്ടി അറിയാതെ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുത്’; അച്ചടക്കം ഉറപ്പാക്കാൻ കെ സുരേന്ദ്രൻ
തിരുവനന്തപുരം: ബിജെപിയിൽ അച്ചടക്കം ഉറപ്പാക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹ മാദ്ധ്യമങ്ങളിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അറിയാതെ മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അച്ചടക്കം പാലിച്ചില്ലെങ്കിൽ കർശന നടപടി...
ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അച്ചടക്കലംഘനം; ഡി രാജ
തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ വിമർശനവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് പാർട്ടി അച്ചടക്കത്തിന് എതിരാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി.
പാർട്ടി...
ഷാഹിദ കമാലിന്റെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച പരാതി; ലോകായുക്‌ത വിശദീകരണം തേടി
തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതിയിൽ സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്‌ത. ഒരു മാസത്തിനുള്ളിൽ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കാനാണ് നിർദ്ദേശം.
വട്ടപ്പാറ സ്വദേശിനി അഖിലയാണ് ഷാഹിദ കമാലിന്റെ...
ചിക്കൻലോബിയെ പിടിച്ചുകെട്ടി വില നിയന്ത്രിക്കണം; ഏകോപന സമിതി
കൊച്ചി: ദിവസങ്ങളായി കോഴിയിറച്ചിക്ക് അനിയന്ത്രിതമായ വിലക്കയറ്റമാണ് സംസ്‌ഥാനത്ത് ഉടനീളം അനുഭവപ്പെടുന്നത്. സംസ്‌ഥാനത്തിന് വെളിയിൽനിന്നുള്ള കോഴിഫാം ലോബിയാണ് വിലനിയന്ത്രണം കയ്യാളുന്നത്. യാതൊരു അടിസ്‌ഥാനവുമില്ലാതെ, കൃത്രിമമായി, മനുഷ്യത്വ വിരുദ്ധമായ രീതിയിലാണ് വിലക്കയറ്റം. ഇത് നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍...
മോൻസണ് പോലീസ് സംരക്ഷണം; ജനം പൊട്ടിച്ചിരിക്കുന്നു എന്ന് ഹൈക്കോടതി
കൊച്ചി: തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിന് പോലീസ് സംരക്ഷണം നൽകിയത് ഏത് സാഹചര്യത്തിലാണെന്ന് ഹൈക്കോടതിയുടെ ചോദ്യം. ലോകത്ത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് മോൻസൺ പറഞ്ഞിരുന്നത്. ഇത് പരിശോധിക്കാൻ പോലീസ് എന്തുകൊണ്ട് തയ്യാറായില്ലെന്നും കോടതി ചോദിച്ചു....
പുനഃസംഘടന; അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി, സുരേന്ദ്രൻ തുടരും
തിരുവനന്തപുരം: അഞ്ച് ജില്ലാ അധ്യക്ഷൻമാരെ മാറ്റി ബിജെപി. പത്തനംതിട്ട, കോട്ടയം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലാ പ്രസിഡണ്ടുമാരെയാണ് മാറ്റിയത്. കെ സുരേന്ദ്രൻ ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് തുടരും. ജനറൽ സെക്രട്ടറിമാർക്കും മാറ്റമില്ല.
നിയമസഭാ...
ഇടുക്കിയിലെ റെഡ് അലർട് പിൻവലിച്ചു; മഴ മുന്നറിയിപ്പ് പുതുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. നിലവിൽ ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്‌ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴ...








































