Thu, Sep 24, 2026
36 C
Dubai

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മാതാപിതാക്കളെ ചോദ്യം ചെയ്യും

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പോലീസ്. കുഞ്ഞു ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്‌തമായിട്ടുണ്ട്. രക്ഷിതാക്കളെ നാളെ ചോദ്യം ചെയ്യുമെന്നും പോലീസ്...

പോലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നു

തിരുവനന്തപുരം: സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്റെ ഭാഗമായിരുന്ന സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ള്യു) പ്രത്യേക യൂണിറ്റായി വീണ്ടും തുടങ്ങുന്നത് പരിഗണനയിൽ. ഓൺലൈൻ തട്ടിപ്പുകളും മറ്റു സാമ്പത്തിക തട്ടിപ്പുകളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. മൂന്നുവർഷമായി സാമ്പത്തിക കുറ്റാന്വേഷണ...

സുധീരന്റെ രാജി; ഇടപെടൽ ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ച് ടിഎൻ പ്രതാപൻ

തിരുവനന്തപുരം: സുധീരന്റെ രാജി പിന്‍വലിക്കാന്‍ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ടിഎൻ പ്രതാപൻ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പൊതുസമൂഹത്തിന്റെ ശബ്‌ദമാണ് സുധീരൻ എന്നും അദ്ദേഹത്തിന്റെ രാജി തെറ്റായ സന്ദേശം പകരുമെന്നും പ്രതാപൻ കത്തില്‍ വ്യക്‌തമാക്കി. അതേസമയം...

കോൺഗ്രസിൽ ജനാധിപത്യമില്ല, വിഎം സുധീരൻ അസംതൃപ്‌തൻ; എ വിജയരാഘവൻ

തിരുവനന്തപുരം: കോൺഗ്രസിൽ ഓരോ ദിവസവും പ്രതിസന്ധികളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ലെന്ന് എ വിജയരാഘവൻ ആരോപിച്ചു. സ്‌ഥാനങ്ങൾ നേതാക്കൾക്കായി വിഭജിക്കുന്നത് തുടരുകയാണ്. കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച...

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ 20 സെന്റിമീറ്റര്‍ വരെയുളള...

കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണം തുടങ്ങി

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസില്‍ തുടരന്വേഷണം തുടങ്ങി. ചോദ്യംചെയ്യല്‍ നാളെ പുനഃരാരംഭിക്കും. രണ്ട് പ്രതികളോട് നാളെ തൃശൂര്‍ പോലീസ് ക്ളബിൽ ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നിർദ്ദേശം നൽകി. കവര്‍ച്ചാ പണത്തിലെ...

തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണം; ഉത്തരവിലുറച്ച് ധനവകുപ്പ്

തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. ഏപ്രില്‍ ഒന്നുമുതല്‍ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവില്‍ പുനരാലോചന പാടില്ലെന്ന് മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നല്‍കി. ഉത്തരവിനെതിരെ തദ്ദേശവകുപ്പ് രംഗത്തെത്തിയ സാഹചര്യത്തിലാണ്...

രോഗബാധ 15,951, പോസിറ്റിവിറ്റി 15.41%, മരണം 165

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,03,484 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,951 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,658 പേരും കോവിഡ് മരണം...
- Advertisement -