മോന്‍സണ്‍ ഒക്‌ടോബര്‍ ഏഴ് വരെ ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയില്‍

By Staff Reporter, Malabar News
monson mavunkal fraud case

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു. വയനാട് എസ്‌റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോൻസനെ ഒക്‌ടോബർ ഏഴ് വരെ കസ്‌റ്റഡിയിൽ വിട്ടത്.

മോന്‍സണ്‍ മാവുങ്കാലിനെ വിശദമായി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്‌റ്റഡി അനുവദിച്ചത്.

മോൻസന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം വ്യക്‌തമാക്കി. തുടർന്നാണ് മോൻസണെ കസ്‌റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടത്.

വിവിധ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് കേസുകളാണ് മോൻസണെതിരെ ഉള്ളത്. ക്രൈം ബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റ് രണ്ട് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളത്. ഈ കേസുകളിലെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷം ക്രൈം ബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റും പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും.

Most Read: ആംബുലൻസിന് ആകാശവാണിയിലെ ശബ്‌ദം, പോലീസ് സൈറണും നിർത്തലാക്കും; കേന്ദ്രമന്ത്രി 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE