Mon, Jul 13, 2026
31.6 C
Dubai

15 പേരുടെ ഫലം കൂടി നെഗറ്റീവ്; നിപ വ്യാപനത്തിൽ സംസ്‌ഥാനത്ത് ജാഗ്രത തുടരും

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 15 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഇതോടെ സംസ്‌ഥാനത്ത് നിപ സമ്പർക്ക...

ഗൃഹനാഥൻ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍; ഭാര്യ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: ഗൃഹനാഥനെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ അമ്പൂരി കണ്ടംതിട്ട ജിബു ഭവനില്‍ സെല്‍വ മുത്തു (52) വാണ് വീടിനുള്ളില്‍ ദുരൂഹമായ സാഹചര്യത്തില്‍ വെട്ടേറ്റു മരിച്ചത്. ഇയാളുടെ ഭാര്യ...

കടൽക്ഷോഭം; തൃശൂരിൽ ബോട്ട് തകർന്നു

തൃശൂർ: ജില്ലയിലെ വാടാനപ്പള്ളിയിൽ കടൽക്ഷോഭത്തെ തുടർന്ന് ബോട്ട് തകർന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന 5 തൊഴിലാളികളും നീന്തി രക്ഷപെട്ടു. നിസാര പരിക്കുകൾ ഉള്ള ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊന്നാനിയിൽ...

പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി

ആലപ്പുഴ: ജില്ലയിലെ പൂച്ചാക്കലിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാലിനെ (37) ഏഴ് പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവമുണ്ടായത്. ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട്...

സ്ളീപ്പർ ഉൾപ്പടെ 100 ബസുകൾ; ആധുനിക ബസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ആധുനിക ബസുകൾ പുറത്തിറക്കാൻ തീരുമാനിച്ച് കെഎസ്ആർടിസി. സ്ളീപ്പർ ബസുകൾ ഉൾപ്പടെ 100 ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലുള്ള ബസുകൾ കേരളപ്പിറവി ദിനത്തിൽ പുറത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. 44.64...

ബുധനാഴ്‌ച വരെ കനത്ത മഴ; സംസ്‌ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ബുധനാഴ്‌ച വരെ മഴ കനക്കാൻ സാധ്യത. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണിത്. കൂടാതെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറാനുളള സാധ്യതയുള്ളതായും കാലാവസ്‌ഥാ നിരീക്ഷണ...

നർക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസിയും

കോട്ടയം: നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിന് പിന്തുണയുമായി കേരള കാത്തോലിക് ബിഷപ്പ്സ് കൗൺസിൽ. സമൂഹത്തിലെ ആശങ്ക പങ്കുവെയ്‌ക്കുകയാണ് ബിഷപ്പ് ചെയ്‌തത്‌. കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമൂദായിക ഐക്യവും സഹവർത്തിത്വവുമാണെന്നും...

വി മുരളീധരന്റെ പ്രസ്‌താവനക്കെതിരെ പിഡിപി നേതാവ് മഅദ്‌നി

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅദ്‌നി. മഅദ്‌നി ഭീകരവാദക്കേസിൽ ശിക്ഷിക്കപ്പെട്ടെന്ന മുരളീധരന്റെ പ്രസ്‌താവനയ്‌ക്ക്‌ എതിരെയാണ് പ്രതികരണം. താൻ ഏത് കേസിലാണ് ശിക്ഷിക്കപ്പെട്ടതെന്ന് മന്ത്രി വ്യക്‌തമാക്കണമെന്ന് മഅദ്‌നി ഫേസ്ബുക്ക്...
- Advertisement -