കനത്ത മഴ: കോട്ടയത്തെ മലയോര പ്രദേശങ്ങളിൽ യാത്രാ നിരോധനം; കളക്‌ടർ
കോട്ടയം: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ യാത്രാ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്‌ടർ. രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്....
സംസ്‌ഥാനത്ത് ഓണം, മുഹറം ചന്തകൾ ബുധനാഴ്‌ച ആരംഭിക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണം, മുഹറം ചന്തകൾ ബുധനാഴ്‌ച ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺസ്യൂമർഫെഡിന്റെ ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്.
2000 വിപണികളാണ് ഉണ്ടാവുക. ഓണത്തിന് ഒരു...
രോഗബാധ 20,367, പോസിറ്റിവിറ്റി 13.35%, മരണം 139
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,52,521 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 20,367 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 20,265 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
നികുതി വെട്ടിച്ച് കടത്ത്; ഒരു കോടി രൂപയുടെ ബീഡി പിടികൂടി
തിരുവനന്തപുരം: നികുതി വെട്ടിച്ച് സംസ്‌ഥാനത്തെത്തിച്ച ഒരു കോടി രൂപയുടെ ബീഡി പിടിച്ചെടുത്തു. നികുതി വെട്ടിച്ച് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തിച്ച ബീഡിയാണ് സംസ്‌ഥാന ജിഎസ്‍ടി ഉദ്യോഗസ്‌ഥര്‍ പിടികൂടിയത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ...
കോവിഡ് മാനദണ്ഡ ലംഘനം; നടൻ മമ്മൂട്ടിക്കെതിരെ കേസെടുത്തു
കോഴിക്കോട്: നടൻ മമ്മൂട്ടിക്കെതിരെ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന ആരോപണത്തിൽ കേസെടുത്ത് പോലീസ്. മമ്മൂട്ടിക്കൊപ്പം നടൻ രമേശ് പിഷാരടി, ആന്റോ ജോസഫ് എന്നിവർക്കെതിരെയും കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. എലത്തൂർ പോലീസാണ് കേരള പകർച്ചവ്യാധി നിയമപ്രകാരം...
സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
കൊച്ചി: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഇന്നും നാളെയും 9 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ...
മാനസ കൊലക്കേസ്; പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ പിടിയിൽ
തിരുവനന്തപുരം: കോതമംഗലത്ത് ദന്ത ഡോക്‌റായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്‍റ്റില്‍. പാറ്റ്‌നയില്‍ പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവര്‍ മനേഷാണ് പിടിയിലായത്. പറ്റ്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെയാണ് രാഖില്‍ മുന്‍ഗറില്‍...
കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ്; നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി
കൊച്ചി: കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. മരുന്നുകളോട് അലർജി ഉള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി...








































