മന്ത്രിയെ വെട്ടിലാക്കിയ വിവാദമറുപടി; ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: നിയമസഭയിൽ രേഖാമൂലം നൽകിയ ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടിയെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മറുപടി തയ്യാറാക്കിയ ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടിയിട്ടുണ്ട്....
നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ വിസ്‌താരം ഇന്നും തുടരും
എറണാകുളം: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവന്റെ വിസ്‌താരം ഇന്നും തുടരും. കേസിലെ 34ആം സാക്ഷിയായിരുന്നു കാവ്യ മാധവൻ. എന്നാൽ ഇവർ കൂറുമാറി പ്രതിഭാഗം ചേർന്നതോടെയാണ് പ്രോസിക്യൂഷൻ ക്രോസ് വിസ്‌താരം...
മൂലമറ്റത്ത് ആറ് ജനറേറ്ററുകൾ തകരാറിൽ; വൈദ്യുതി നിയന്ത്രണം ഉണ്ടാകും
ഇടുക്കി: മൂലമറ്റത്ത് ആറ് ജനറേറ്ററുകൾ തകരാറിൽ ആയതിനാൽ സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. സാങ്കേതിക തകരാറിനെ തുടർന്നാണ് ജനറേറ്ററുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. ഇതോടെ വൈദ്യുതി ഉൽപാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്.
സംസ്‌ഥാനത്തെ...
ക്ളബ്ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണം; ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: ക്ളബ്ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണമെന്ന് ബാലാവകാശ കമ്മീഷൻ. ഇതിനായി സൈബർ പട്രോളിംഗ് ശക്‌തമാക്കണമെന്നാണ് നിർദ്ദേശം. കമ്മീഷൻ അംഗം നസീർ ചാലിയത്ത് സംസ്‌ഥാന ഐടി സെക്രട്ടറിക്കും ഡിജിപിക്കുമാണ് നിർദ്ദേശം നൽകിയത്. കുട്ടികൾക്കെതിരായ മോശം...
സംസ്‌ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ ഒന്‍പതു മുതല്‍ രാത്രി എട്ടുവരെയാണ് പുതുക്കിയ സമയം.
ഓണത്തിരക്ക് കുറയ്‌ക്കാനാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിലവില്‍ രാത്രി ഏഴു...
തൃശൂരില്‍ കഞ്ചാവ് പിടികൂടി; എത്തിച്ചത് ആന്ധ്രയിൽ നിന്ന്
തൃശൂര്‍: ജില്ലയിലെ കൊരട്ടിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും വിൽപനക്കായി എത്തിച്ച 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ചാലക്കുടി സ്വദേശികളായ രണ്ടുപേർ അറസ്‌റ്റിലായി.
രഞ്‌ജു, രാജേഷ് എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്‌പി...
രാജ്യസഭയിലെ ബഹളം; രണ്ട്‍ കേരളാ എംപിമാർക്ക് എതിരെ പരാതി
ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ കേരളാ എംപിമാർക്ക് എതിരെ പരാതി. എളമരം കരീം, ബിനോയ് വിശ്വം എന്നീ എംപിമാർക്ക് എതിരെയാണ് രാജ്യസഭാ മാർഷൽമാർ പരാതി നൽകിയത്. എളമരം കരീം എംപി...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം: നേരിടാന്‍ സജ്‌ജീകരണങ്ങള്‍
തിരുവനന്തപുരം: ഡോക്‌ടർമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള അക്രമങ്ങളില്‍ നടപടികള്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ക്കും പൊതു നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ്...








































