Thu, Nov 19, 2026
30 C
Dubai

18-45 പ്രായക്കാർക്കുള്ള വാക്‌സിൻ വിതരണം; ഗുരുതര രോഗ ബാധിതർക്ക് മുൻഗണന

തിരുവനന്തപുരം: 18-45 വയസ് പ്രായമുള്ളവരിൽ മറ്റു രോഗങ്ങളുള്ളവർക്ക് ഉടൻ വാക്‌സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി. മറ്റു മുൻഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്‌സിൻ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത്‌ എല്ലാവർക്കും...

നോമ്പ് കാലത്തെ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ചെറിയ പെരുന്നാൾ വീടുകളിൽ ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി. പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തണമെന്നും ഇതുവരെ കാട്ടിയ കരുതൽ പെരുന്നാൾ ദിനത്തിലും തുടരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നോമ്പുകാലത്തും...

ഓക്‌സിജൻ എത്തിക്കാൻ കെഎസ്ആർടിസി ഡ്രൈവർമാർ; നാളെ മുതൽ പരിശീലനം

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻ രക്ഷാ മരുന്നുകളും, ഓക്‌സിജൻ സിലിണ്ടറുകളും എത്തിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാരും. ഓക്‌സിജൻ ടാങ്കറുകൾ സർവീസ് നടത്തുന്നതിനായി കെഎസ്ആർടിസി ഡ്രൈവർമാരുടെ സേവനം നാളെ മുതൽ ലഭ്യമാക്കുമെന്ന് സിഎംഡി...

ഓക്‌സിജൻ അളവിൽ കൃത്രിമം; പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്

ആലുവ: സിലിണ്ടറുകളിൽ നിറച്ചിരിക്കുന്ന ഓക്‌സിജൻ അളവിൽ കൃത്രിമം നടത്തുന്നുവെന്ന പരാതിയെ തുടർന്ന് പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്. എറണാകുളം ജില്ലയിൽ ഓക്‌സിജൻ വിതരണം ചെയ്യുന്ന സ്‌ഥാപനങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡ് മിന്നൽ പരിശോധന...

മൂന്നാറിലെ സിഎസ്‌ഐ ധ്യാനം; പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു

മൂന്നാർ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ മൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്ത ഒരു വൈദികൻ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാ. ബിനോകുമാർ ആണ് മരിച്ചത്. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത് കോവിഡ് ബാധിച്ചു...

കോവിഡ്: രോഗം 43,529, പോസിറ്റിവിറ്റി 29.75%, മരണം 95

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,46,320 ആണ്. ഇതിൽ രോഗബാധ 43,529 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 34,600 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 95 പേർക്കാണ്....

ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം; കേരളവും ശ്രദ്ധിക്കണമെന്ന് വി മുരളീധരൻ

ന്യൂഡെൽഹി: ഗ്രാമീണ മേഖലയിൽ കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രം സംസ്‌ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളവും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന...

അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; വരും ദിവസങ്ങളിലെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14ഓടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇത് പ്രകാരം കേരളത്തിലെ വിവിധ ജില്ലകളിൽ വരുന്ന ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഓറഞ്ച് അലർട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ...
- Advertisement -