Fri, Nov 20, 2026
29 C
Dubai

യുഡിഎഫ് സ്‌ഥാനാർഥിയുടെ വീട് ആക്രമിച്ച സംഭവം; കോൺഗ്രസ് നാടകമെന്ന് എസി മൊയ്‌ദീൻ

തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്‌ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കോൺഗ്രസ് നാടകമെന്ന ആരോപണവുമായി എൽഡിഎഫ് സ്‌ഥാനാർഥി എസി മൊയ്‌ദീൻ രംഗത്ത്. ഇന്നലെ രാത്രി റോഡ് ഷോക്കിടെ ഉണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിന്റെ...

ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം; പ്രതികരിച്ച് കുമ്മനം

തിരുവനന്തപുരം: ബിജെപി-സിപിഎം ബന്ധമെന്ന ആരോപണത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നേമത്തെ എൻഡിഎ സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം ആരും വിശ്വസിക്കില്ല. രാഹുലിന്റേത് കാപട്യമാണ് എന്നും കുമ്മനം...

വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയം; ലതിക സുഭാഷ്

തിരുവനന്തപുരം: സ്‌ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ പ്രതിഷേധ സൂചകമായി പാർട്ടി വിട്ട മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് ഏറ്റുമാനൂരിൽ ശക്‌തമായ പ്രചാരണമാണ് നടത്തുന്നത്. സ്വതന്ത്ര സ്‌ഥാനാർഥിയായാണ് ലതിക ജനവിധി തേടുന്നത്. ഏറ്റുമാനൂരിൽ ജയിക്കാനാണ് മൽസരിക്കുന്നതെന്ന്...

സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും; പിണറായിക്ക് തടയാനാവില്ല; സുരേന്ദ്രൻ

മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കാനുളള ഭൂരിപക്ഷം എൻഡിഎക്ക് ലഭിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ഉണ്ടാക്കുന്നതിൽ കുറച്ചൊന്നും തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്തും കോന്നിയിലുമടക്കം മികച്ച ഭൂരിപക്ഷം നേടി എൻഡിഎ...

തൃപ്പൂണിത്തുറയിൽ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകും; എം സ്വരാജ്

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ ബിജെപി-യുഡിഎഫ് വോട്ട് കച്ചവടമുണ്ടാകുമെന്ന് എം സ്വരാജ് എംഎല്‍എ. ഇക്കാര്യം യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു തന്നെ തുറന്ന് പറഞ്ഞുവെന്നും സ്വരാജ്. ബിജെപിക്ക് ഉള്ളത് പാര്‍ട്ടി വോട്ടുകളാണെന്നും നിഷ്‌പക്ഷ വോട്ടുകള്‍...

പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി 20; ആരോപണവുമായി പിടി തോമസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ബി ടീമാണ് ട്വന്റി 20യെന്ന് പിടി തോമസ്. പിണറായി വിജയനുമായി ചേര്‍ന്ന് കിഴക്കമ്പലം കമ്പനി മുതലാളി ബി ടീമായി പ്രവര്‍ത്തിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ഇത് വളരെ...

ട്വന്റി 20ക്ക് വിജയം ഉറപ്പ്, മാറ്റം പ്രതീക്ഷിക്കുന്നു; സാബു ജേക്കബ്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് വിജയം ഉറപ്പാണെന്ന് സാബു ജേക്കബ്. മണ്ഡലങ്ങളിലെ വീടുകളിൽ കയറി ഇറങ്ങിയായിരുന്നു ട്വന്റി 20യുടെ പ്രചാരണം. ജനങ്ങളുടെ പ്രതികരണം അനൂകൂലമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിൽ വലിയ...

ലുലു മാളില്‍ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; ഒരാള്‍ പിടിയില്‍

കൊച്ചി: എറണാകുളം ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. കളമശേരി സ്വദേശിയായ ആലുവയില്‍ താമസിക്കുന്ന 80 വയസ് തോന്നിക്കുന്ന ആളാണ് പിടിയിലായത്. ഇയാളെ ചോദ്യം...
- Advertisement -