‘ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടത്, ഒഴിവാക്കാമായിരുന്നു’; വിഡി സതീശൻ
കൊച്ചി: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതിക സുഭാഷിനെതിരെ പറവൂരിലെ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ വിഡി സതീശൻ. ലതിക സുഭാഷിന്റെ പ്രതിഷേധം അതിരുവിട്ടതായിരുന്നു. അത്തരത്തിലൊരു പ്രതിഷേധം ലതികക്ക് ഒഴിവാക്കാമായിരുന്നു എന്നും വിഡി...
കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ച്, ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരി; യെച്ചൂരി
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റിന്റെ കാര്യത്തിലുള്ള തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ല. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും...
അനുനയിപ്പിക്കാൻ ചെന്നിത്തല; ഐഎൻടിയുസി നേതാക്കളുമായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച ഐഎൻടിയുസിയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎൻടിയുസി നേതാക്കളുമായി ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും. ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട്...
‘തില്ലങ്കേരി മോഡല്‍’ ശരിയാണെന്ന് തെളിഞ്ഞു; മുല്ലപ്പള്ളി രാമചന്ദ്രൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ധാരണയെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നു എന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തില്ലങ്കേരി മോഡല്‍ അടക്കമുള്ള വോട്ട് കച്ചവടത്തെപ്പറ്റി ഇതുവരെ പറഞ്ഞതെല്ലാം...
തവനൂരിൽ ഫിറോസ്, വട്ടിയൂർക്കാവിൽ വീണ; ആറിടത്ത് യുഡിഎഫ് സ്ഥാനാർഥികളായി
ന്യൂഡെല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറിടത്തുകൂടി കോൺഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരാണ് സ്ഥാനാർഥി. മണ്ഡലത്തിൽ നേരത്തെ തന്നെ വീണയെ പരിഗണിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. സ്ഥാനാർഥി പട്ടികയിൽ...
സംസ്ഥാനത്ത് കോവിഡ് വാക്സിനേഷൻ ഫലപ്രദം; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്സിനേഷൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വിദഗ്ധർ നേരിട്ടെത്തിയാകും അഗതി മന്ദിരങ്ങളിൽ കോവിഡ് വാക്സിനേഷൻ നൽകുക. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
വാളയാർ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു; ധർമ്മടത്ത് ആർക്കും മൽസരിക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാർ കേസിൽ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ സിബിഐ അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചതാണ്. വാളയാർ പ്രശ്നത്തിൽ ഒരു മനസാക്ഷിക്കുത്തും സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു....
എല്‍ഡിഎഫിന്റെ പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു; ബാലശങ്കറിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഒത്തുകളി...







































