തവനൂരിൽ ഫിറോസ്, വട്ടിയൂർക്കാവിൽ വീണ; ആറിടത്ത് യുഡിഎഫ് സ്‌ഥാനാർഥികളായി

By Syndicated , Malabar News
veena_ siddique_firos
Ajwa Travels

ന്യൂഡെല്‍ഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറിടത്തുകൂടി കോൺഗ്രസ് സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ് നായരാണ് സ്‌ഥാനാർഥി. മണ്ഡലത്തിൽ നേരത്തെ തന്നെ വീണയെ പരിഗണിച്ചിരുന്നു എങ്കിലും പിന്നീട് തീരുമാനം പിൻവലിച്ചിരുന്നു. സ്‌ഥാനാർഥി പട്ടികയിൽ വനിതാ പ്രാധിനിത്യം കുറഞ്ഞുവെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് പ്രധാന മണ്ഡലങ്ങളിൽ ഒന്നിൽ വീണയെ വീണ്ടും പരിഗണിച്ചത് എന്നാണ് റിപ്പോർട്.

പിസി വിഷ്‌ണുനാഥ് (കുണ്ടറ), ടി സിദ്ദിഖ് (കല്‍പറ്റ), വിവി പ്രകാശ് (നിലമ്പൂര്‍), ഫിറോസ് കുന്നംപറമ്പില്‍ (തവനൂര്‍), റിയാസ് മുക്കോളി (പട്ടാമ്പി) എന്നിവരാണു മറ്റു സ്‌ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൽസരിക്കുന്ന ധര്‍മടത്ത് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലത്തിൽ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്.

Read also: വാളയാർ പെൺകുട്ടികളുടെ അമ്മയെ ആരോ തെറ്റിദ്ധരിപ്പിക്കുന്നു; ധർമ്മടത്ത് ആർക്കും മൽസരിക്കാമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE