‘തില്ലങ്കേരി മോഡല്‍’ ശരിയാണെന്ന് തെളിഞ്ഞു; മുല്ലപ്പള്ളി രാമചന്ദ്രൻ

By Syndicated , Malabar News
mullappally-ramachandran
Ajwa Travels

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ധാരണയെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നു എന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തില്ലങ്കേരി മോഡല്‍ അടക്കമുള്ള വോട്ട് കച്ചവടത്തെപ്പറ്റി ഇതുവരെ പറഞ്ഞതെല്ലാം ശരിയാണെന്നാണ് തെളിഞ്ഞുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പാമ്പാടിയില്‍ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ പോരാട്ടമാണ് യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ നടത്തുന്നത്. നിയമസഭയില്‍ 50ന്റെ നിറവിലെത്തിയ നേതാവായ ഉമ്മന്‍ചാണ്ടിക്ക് ചരിത്രവിജയം നല്‍കണമെന്നും അദ്ദേഹം പുതുപ്പള്ളിയിൽ ആഹ്വാനം ചെയ്‌തു. പുതിയ കേരളം സ്വപ്‌നം കണ്ട് അധികാരത്തില്‍ എത്തിയ ഉമ്മന്‍ചാണ്ടി എക്കാലത്തും നാട് അനുസ്‍മരിക്കുന്ന വികസന നേട്ടങ്ങളാണ് കേരളത്തിന് സമ്മാനിച്ചത്. രാജ്യത്ത് ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Read also: തവനൂരിൽ ഫിറോസ്, വട്ടിയൂർക്കാവിൽ വീണ; ആറിടത്ത് യുഡിഎഫ് സ്‌ഥാനാർഥികളായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE