ദുരഭിമാനക്കൊല; അനീഷിന്റെ ഭാര്യാപിതാവ് പിടിയിൽ
പാലക്കാട്: തേങ്കുറിശ്ശിയില്‍ ദുരഭിമാനക്കൊലക്ക് ഇരയായ അനീഷിന്റെ ഭാര്യാപിതാവ് പ്രഭുകുമാർ പോലീസ് കസ്റ്റഡിയിൽ. കൊല നടത്തിയ ശേഷം ഒളിവില്‍പ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ വച്ചാണ് പോലീസ് പിടികൂടിയത്. കൊലനടന്ന വെള്ളിയാഴ്ച തന്നെ അനീഷിന്റെ ഭാര്യയുടെ...
തിരഞ്ഞെടുപ്പ് തോൽവിയും ഗ്രൂപ്പ് പോരും; എഐസിസി ജനറൽ സെക്രട്ടറി ഇന്നെത്തും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവി വിലയിരുത്തുന്നതിനും പാർട്ടിയിൽ രൂക്ഷമായ ഗ്രൂപ്പ് പോരും പരസ്യ വിമർശനവും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും എഐസിസി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ...
കാർഷിക നിയമത്തിനെതിരെ പ്രമേയം; സഭ ചേരാൻ ഗവർണർക്ക് സമ്മതമെന്ന് സൂചന
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിയോജിപ്പില്ലെന്ന് സൂചന. സഭ ചേരാനുള്ള സംസ്ഥാന...
ഔഫ് വധക്കേസ്; രണ്ട് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. യൂത്ത് ലീഗ് പ്രവർത്തകരായ ഹസൻ, ആഷിർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ...
അനിലിന്റെ വിയോഗത്തിൽ മൂകമായി സിനിമാലോകം; മൃതദേഹം ഇന്ന് കോട്ടയത്തേക്ക് മാറ്റും
കോട്ടയം: പ്രിയ നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചതിന്റെ നടുക്കം വിട്ടുമാറാതെ മലയാള സിനിമാലോകം. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിൽ തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ പെടുകയായിരുന്നു. കഴിഞ്ഞ ദിവസം 5...
പോലീസ് കൈ തട്ടിയപ്പോഴാണ് തീ ആളിപ്പടർന്നത്; ഒഴിപ്പിക്കലിനിടെ ആത്മഹത്യക്ക് ശ്രമിച്ച രാജൻ
നെയ്യാറ്റിൻകര: കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെ ആത്മഹത്യാശ്രമം നടത്തിയ രാജൻ പോലീസിനെതിരെ രംഗത്ത്. പോലീസ് കൈതട്ടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് തീ ആളിപ്പടർന്നതെന്ന് രാജൻ ആരോപിച്ചു. പെട്രോൾ ഒഴിച്ച് പോലീസിനെ പേടിപ്പിക്കാൻ...
തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു
തമ്പാനൂർ: തിരുവനന്തപുരം ചാക്കയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരികൃഷ്ണൻ എന്നിവർക്കാണ് വെട്ടേറ്റത്.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
പാലക്കാട് ദുരഭിമാനക്കൊല; ഒരു പ്രതി കസ്റ്റഡിയിൽ, അടുത്തയാൾ ഉടനെ കുരുങ്ങും
പാലക്കാട്: പ്രണയ വിവാഹത്തിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലെ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. സുരേഷ്കുമാർ എന്ന പെൺകുട്ടിയുടെ അമ്മാവനെയാണ് വീടിന്റെ പരിസരത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തത്. നിലവിലെ സാധ്യതയനുസരിച്ച് അടുത്ത പ്രതിയായ പെൺകുട്ടിയുടെ...







































