Sun, Sep 13, 2026
37 C
Dubai

ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു; ഉസ്ബക്കിസ്‌ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു

ഹരിപ്പാട്: മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബക്കിസ്‌ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവര്യ (22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സാദുരിൽ...

പിഎസ്‌സി നിയമനവിവാദം; രേഖകൾ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പിഎസ്‌സിക്ക് കനത്ത തിരിച്ചടി. മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ റാങ്ക് പട്ടികയിലെ എല്ലാവരുടെയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്റെ വിവരവും പുറത്തുവിടാൻ...

പിഎസ്‌സി നിയമനത്തട്ടിപ്പ്; ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ) പിഎസ്‌സി നിയമനത്തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും. പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കാനും തീരുമാനമായി. ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. അന്വേഷണ ചുമതല...

ശമ്പളം വർധിപ്പിക്കും; അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു

തൃശൂർ: സമരത്തിനിറങ്ങിയ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പള വർധനവ് അംഗീകരിച്ച് മാനേജ്മെന്റ്. 4000 മുതൽ 6000 വരെയാണ് വർധന. സമരം ചെയ്‌തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു....

കൂട്ടപ്പിരിച്ചുവിടൽ; കടുപിടിത്തം തുടർന്ന് കോറോ ഹെൽത്ത്, ജീവനക്കാരെ തടഞ്ഞു

കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടിത്തം തുടർന്ന് യുഎസ് കമ്പനി കോറോ ഹെൽത്ത്. ജോലിക്കായി എത്തിയ ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കാതെ അധികൃതർ ഗേറ്റിൽ തടഞ്ഞതായാണ് വിവരം. സർക്കാരുമായി ചർച്ച ചെയ്‌ത്‌ അന്തിമതീരുമാനം ആകുന്നതുവരെ പിരിച്ചുവിടൽ...

13-കാരിയുടെ വ്യാജ പീഡന പരാതി; പോലീസ് കസ്‌റ്റഡിയിലെടുത്ത് മർദ്ദിച്ച യുവാവ് നിയമനടപടിക്ക്

പത്തനംതിട്ട: കൂടലിൽ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ വ്യാജ പരാതിയിൽ പോലീസ് കസ്‌റ്റഡിയിലെടുത്ത് മർദ്ദിച്ച യുവാവ് നിയമനടപടിക്ക്. കൂടൽ പോലീസ് എസ്‌ഐക്കെതിരെ യുവാവ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന...

സ്വർണപ്പണയ ഇടപാട് സ്‌ഥാപനത്തിലെ തിരിമറി; രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

വിഴിഞ്ഞം: തിരുവനന്തപുരത്തെ സ്വകാര്യ സ്വർണപ്പണയ ഇടപാട് സ്‌ഥാപനത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. മറ്റൊരു ജീവനക്കാരി...

കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപ്പിടിത്തം

കോട്ടയം: എസ്എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപ്പിടിത്തം. ഞായറാഴ്‌ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്. ഫാക്‌ടറി കോംപ്‌ളക്‌സിനുള്ളിൽ പ്രവർത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളിൽ മൂന്നെണ്ണം പൂർണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. എളുപ്പത്തിൽ തീ പിടിക്കുന്ന...
- Advertisement -