വിസിമാരെ ഹിയറിങ്ങിന് വിളിച്ചു ഗവർണർ; 9 പേർക്ക് നോട്ടീസ്
തിരുവനന്തപുരം: വിസിമാരെ ഹിയറിങ്ങിന് വിളിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ ഒമ്പത് വിസിമാർക്കാണ് ഗവർണർ നോട്ടീസ് നൽകിയത്.
ഈ മാസം 12ന് ആണ് വിസിമാരുടെ ഹിയറിങ്....
നടൻ കൊച്ചുപ്രേമൻ അന്തരിച്ചു
തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കോമഡി റോളുകളിലും ക്യാരക്‌ടർ റോളുകളിലും ഏറെക്കാലം സിനിമയിൽ സജീവമായിരുന്നു.
250 ലേറെ...
വിഴിഞ്ഞം സമരം; മുഖ്യമന്ത്രി അദാനിയുടെ ഏജന്റായി പ്രവർത്തിക്കുന്നു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗൗതം അദാനിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഴിഞ്ഞം സമരത്തിൽ സർക്കാർ ഒത്തുതീർപ്പിനായി ശ്രമിക്കുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
വിഴിഞ്ഞത്ത് കേന്ദ്ര സേനയെ കൊണ്ടുവരണമെന്ന തീരുമാനത്തെ സർക്കാർ...
ക്രൈം ബ്രാഞ്ചിന് വൻ തിരിച്ചടി; ആശ്രമം കത്തിച്ച കേസിൽ മൊഴിമാറ്റി മുഖ്യസാക്ഷി
കൊച്ചി: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ക്രൈം ബ്രാഞ്ചിന് വൻ തിരിച്ചടി. കേസിലെ പ്രധാന സാക്ഷിയായ പ്രശാന്ത് മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴി മാറ്റിപ്പറഞ്ഞതോടെയാണ് അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന് തിരിച്ചടിയായത്. സഹോദരൻ...
നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല; തരൂരിന്റെ കോട്ടയം സന്ദർശനം വിവാദത്തിൽ
കോട്ടയം: തിരുവനന്തപുരം എംപി ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെഎം ചാണ്ടി അനുസ്‌മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ,...
ഹോസ്‌റ്റൽ നിയമങ്ങളിൽ ലിംഗ വിവേചനം പാടില്ല; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോസ്‌റ്റൽ പ്രവേശനം സംബന്ധിച്ച് ചില വിദ്യാർഥികൾ പരാതി പറഞ്ഞിരുന്നതായും ചില മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്...
കോഴിക്കോട് പിഎൻബി തട്ടിപ്പ്; വിശദപരിശോധന നടത്തുമെന്ന് മേയർ
കോഴിക്കോട്: കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് വിശദമായി പരിശോധിക്കുമെന്ന് കോർപറേഷൻ മേയർ ബീന ഫിലിപ്പ്. കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കോർപറേഷന്റെ അക്കൗണ്ടുകളിൽ വിശദപരിശോധന നടത്തും. തിരിമറി...
തർക്കം ഒത്തുതീർപ്പാക്കി; ‘അവതാർ 2’ കേരളത്തിലും പ്രദർശനത്തിന്
നീണ്ട തർക്കത്തിന് ഒടുവിൽ ഹോളിവുഡ് ചിത്രമായ 'അവതാർ 2' കേരളത്തിലും പ്രദർശനത്തിന് ഒരുങ്ങുന്നു. ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ഡിസംബർ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.
ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം...







































