ടിം വാൾസ് യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാർഥി; പ്രഖ്യാപിച്ച് കമലാ ഹാരിസ്
വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി മിനസോട്ട ഗവർണർ കൂടിയായ ടിം വാൾസിനെ പ്രഖ്യാപിച്ചു. പാർട്ടിയുടെ യുഎസ് പ്രസിഡണ്ട് സ്ഥാനാർഥി കമലാ ഹാരിസാണ് സ്ഥാനാർഥിത്വം ഔദ്യോഗിമായി പ്രഖ്യാപിച്ചത്.
മിനസോട്ട ഗവർണർ...
ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും; നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് യുകെ. ബംഗ്ളാദേശിൽ നടക്കുന്ന അന്വേഷണവുമായി സഹകരിക്കേണ്ടി വരുമെന്നാണ് യുകെയുടെ നിലപാട്. ഇതോടെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടർന്നേക്കുമെന്നാണ് വിവരം.
ഇന്ത്യയിൽ താൽക്കാലിക...
കൊച്ചുവേളി ഇനി തിരുവനന്തപുരം നോർത്ത്, നേമം സൗത്ത്; പേര് മാറ്റം യാഥാർഥ്യമായി
തിരുവനന്തപുരം: കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം യാഥാർഥ്യമായി. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ ഇനിമുതൽ തിരുവനന്തപുരം നോർത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും. രണ്ടു സ്റ്റേഷനുകളുടെയും പേര് മാറ്റണമെന്ന...
ഷിരൂരിൽ പുരുഷ മൃതദേഹം; ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം
ഷിരൂർ: കർണാടക ഷിരൂരിൽ നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഷിരൂർ ഹൊന്നവാര കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കാലിൽ വലകുടുങ്ങിയ നിലയിലാണ് മൃതദേഹമെന്ന് മൽസ്യത്തൊഴിലാളികൾ...
ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ല; സമയം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി
ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യ വിട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭാവി പരിപാടികൾ തീരുമാനിക്കാൻ അവർക്ക് സമയം നൽകിയിട്ടുണ്ടെന്നും ജയ്ശങ്കർ വ്യക്തമാക്കി. ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിക്കാൻ ചേർന്ന സർവകക്ഷി...
2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്ചയായി സൂര്യമൽസ്യം
തിരുവനന്തപുരത്ത് അപൂർവ കാഴ്ചയായി സൂര്യമൽസ്യം (ഓഷ്യൻ സൺ ഫിഷ്). ഇന്നലെ രാവിലെയാണ് സൂര്യമൽസ്യം വിഴിഞ്ഞം കരയ്ക്കടിഞ്ഞത്. എല്ലുകൾക്ക് ഏറ്റവും കൂടുതൽ ഭാരമുള്ള മൽസ്യമാണിത്. ഓഷ്യൻ സൺ ഫിഷ് അഥവാ കോമൺ മോളെ- മോളെ...
കനത്ത ജാഗ്രതയിൽ ഇന്ത്യ, അതിർത്തിയിൽ പട്രോളിങ്; സർവകക്ഷി യോഗം തുടങ്ങി
ധാക്ക: ബംഗ്ളാദേശിലെ കലാപ സാഹചര്യത്തിൽ കനത്ത ജാഗ്രതയിൽ ഇന്ത്യ. ബംഗ്ളാദേശ് സാഹചര്യം വിശദീകരിക്കാൻ കേന്ദ്ര സർക്കാർ സർവകക്ഷി യോഗം തുടങ്ങി. യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗ്ളാദേശിലെ സാഹചര്യം വിശദീകരിച്ചു.
ആഭ്യന്തരമന്ത്രി അമിത്...
പന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു
പത്തനംതിട്ട: പന്തളം കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പിജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവം....








































