Sat, Aug 15, 2026
38 C
Dubai

‘നിതീഷ് കുമാർ മുഖ്യമന്ത്രി സ്‌ഥാനം ഒഴിയണം’; നിബന്ധന വെച്ച് ബിജെപി

പട്‌ന: ബിഹാറിൽ ജെഡിയുവിന് മുന്നിൽ നിബന്ധന വെച്ച് ബിജെപി. നിതീഷ് കുമാറിനോട് ആദ്യം മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാൻ ബിജെപി ആവശ്യപ്പെട്ടതായാണ് സൂചന. മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ചതിന് ശേഷം പിന്തുണച്ചുകൊണ്ടുള്ള കത്ത് നൽകാമെന്നാണ് ബിജെപി...

വണ്ടിപ്പെരിയാർ പീഡനം; പെൺകുട്ടിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് സിപിഎം

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് സിപിഎം. പീരുമേട് താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വായ്‌പ എടുത്ത അഞ്ചുലക്ഷം രൂപയാണ് സിപിഎം...

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ആറ് മരണം

തെങ്കാശി: തമിഴ്‌നാട് തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന കാറും സിമന്റ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറുപേരും സംഭവസ്‌ഥലത്ത്‌ വെച്ച് തന്നെ മരിച്ചു. തെങ്കാശി...

നിതീഷ് കുമാറിന്റെ സത്യപ്രതിജ്‌ഞ ഉടൻ? രാജിക്കത്തുമായി ഗവർണറെ കാണും

പട്‌ന: ബിഹാറിൽ എൻഡിഎയുടെ പിന്തുണയോടെ നിതീഷ് കുമാർ ഏഴാം വട്ടവും മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തേക്കും. നിതീഷ് കുമാർ ഇന്ന് രാജിക്കത്തുമായി ഗവർണറെ കാണുമെന്നാണ് വിവരം. അതിനിടെ, ജെഡിയു എംഎൽഎമാരുടെ യോഗവും നിതീഷ്...

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു- നാലുപേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്‌റ്റിലും കാങ്‌പോക്‌പിയിലും ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ സംഘർഷം തുടരുകയാണ്. കഴിഞ്ഞ ആഴ്‌ച തൗബാൽ ജില്ലയിലെ പോലീസ് ആസ്‌ഥാനത്തിന്...

ഗവർണറുടെ സുരക്ഷാ വീഴ്‌ച; റിപ്പോർട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: എസ്എഫ്ഐ പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ വീഴ്‌ചയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗവർണറുടെ സുരക്ഷ സിആർപിഎഫ് കമാൻഡോകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് വീഴ്‌ച...

ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാർ; രക്ഷാപ്രവർത്തനം തുടരുന്നു

ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ഹൂതികൾ ആക്രമിച്ച ബ്രിട്ടീഷ് എണ്ണക്കപ്പൽ 'മാർലിൻ ലുവാണ്ട'യിൽ 22 ഇന്ത്യക്കാർ ഉള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. ഗൾഫ് ഓഫ് ഏദനിലുണ്ടായ ആക്രമണത്തിൽ കപ്പലിന് തീപിടിച്ചിരുന്നു. തീ അണയ്‌ക്കാനുള്ള ശ്രമം...

കേന്ദ്ര ഇടപെടൽ; ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ

കൊല്ലം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്ഭവനെ കേന്ദ്ര...
- Advertisement -