പ്രിയ നേതാവിന് വിട; കാനം രാജേന്ദ്രൻ ഇനി ഓർമ താളുകളിൽ
കോട്ടയം: അന്തരിച്ച സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് കോട്ടയം വാഴൂരിലെ കാനം കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിലാണ് സംസ്‌കാരം. തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായ പുറപ്പെട്ട കാനം...
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; സുപ്രീം കോടതി വിധി നാളെ- നിർണായകം
ശ്രീനഗർ: ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹരജികളിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് നിർണായ വിധി പ്രസ്‌താവിക്കുന്നത്. ജസ്‌റ്റിസുമാരായ...
ശബരിമലയിൽ 10 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു; വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു
എരുമേലി: ശബരിമലയിൽ 10 വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിനിയായ പത്‌മശ്രീയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഉൾപ്പെട്ട സംഘം മല ചവിട്ടിയത്. അപ്പാച്ചിമേട്ടിൽ വെച്ച് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ...
ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷ് (36) ആണ് മരിച്ചത്. ബത്തേരിക്ക് സമീപം വാകേരിയിലാണ് നാട്ടിലിറങ്ങിയ കടുവ...
ശബരിമല ഭക്‌തജനത്തിരക്ക്; ഹൈക്കോടതി ഇടപെടൽ- ദർശന സമയം നീട്ടാനാവില്ലെന്ന് തന്ത്രി
കൊച്ചി: ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും, ദർശന സമയം നീട്ടാൻ കഴിയില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദർശന സമയം രണ്ടു മണിക്കൂർ കൂടി നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു....
സമാന്തരയോഗം; സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കി
ബെംഗളൂരു: മുതിർന്ന നേതാവ് സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവഗൗഡ. അച്ചടക്ക നടപടിയുടെ ഭാഗമായാണ് പുറത്താക്കലെന്നാണ് പാർട്ടി വിശദീകരണം. ദേശീയ പ്രസിഡണ്ട് പദവിയിൽ തുടരവേ വൈസ്...
ചക്രവാതച്ചുഴി; ഇന്ന് പരക്കെ മഴക്ക് സാധ്യത- ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: തെക്ക്-കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്കുള്ള സാധ്യതയാണുള്ളത്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്...
സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്‌ത്രീകളുടെ വസ്‌ത്രം നീക്കം ചെയ്‌ത് നഗ്‌ന ചിത്രങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന ആപ്പുകൾ സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്. സെപ്‌തംബർ മാസത്തിൽ മാത്രം ഇത്തരം ആപ്പുകൾ സന്ദർശിച്ചത്...








































