സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; അഞ്ചുദിവസം തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ചു ജില്ലകളിൽ യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്...
ഖത്തറിൽ മോചനം കാത്ത് ഇന്ത്യൻ നാവിക ഉദ്യോഗസ്‌ഥർ; പ്രധാനമന്ത്രി ഇടപെടും
ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടും. ജയിലിൽ കഴിയുന്ന നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക് അവസരം നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്....
കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികളുടെ ജാമ്യഹരജി തള്ളി കോടതി
കൊച്ചി: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത പ്രതികളുടെ ജാമ്യഹരജി തള്ളി വിചാരണ കോടതി. എറണാകുളം പിഎംഎൽഎ കോടതിയുടേതാണ് വിധി. വടക്കാഞ്ചേരി നഗരസഭാ അംഗമായ സിപിഎം ലോക്കൽ കമ്മറ്റിയംഗം...
എവിടെ മൽസരിക്കണം എന്നത് നേതാക്കൾ തീരുമാനിക്കും, സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ല; സുരേഷ് ഗോപി
തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണോയെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി. എവിടെ മൽസരിക്കണമെന്ന് തീരുമാനിക്കേണ്ടതും അവരാണ്. സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂരിലാണോ കണ്ണൂരിലാണോ തിരുവനന്തപുരത്താണോ മൽസരിക്കേണ്ടതെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു....
മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട് സുരക്ഷാ വിഭാഗം അന്വേഷിക്കും
കാഞ്ഞങ്ങാട്: മാവേലി എക്‌സ്‌പ്രസ് ട്രാക്ക് മാറി കയറിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു റെയിൽവേ. സംഭവത്തിൽ പാലക്കാട് സുരക്ഷാ ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. സംഘം...
ലോകകപ്പിൽ പാകിസ്‌താന് ഇന്ന് നിർണായക മൽസരം; എതിരാളി ദക്ഷിണാഫ്രിക്ക
ചെന്നൈ: ഏകദിന ലോകകപ്പിൽ പാകിസ്‌താന് ഇന്ന് നിർണായക മൽസരം. ഉച്ചക്ക് രണ്ടിന് ചെന്നൈയിൽ നടക്കുന്ന മൽസരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളി. തുടരെയുള്ള മൂന്ന് തോൽവികളിൽ വലഞ്ഞ പാകിസ്‌താൻ ടീമിനെതിരെ കടുത്ത വിമർശങ്ങൾ ഉയർന്ന സാഹചര്യത്തിൽ...
ഭക്ഷ്യ വിഷബാധ; രാഹുലിന്റെ രക്‌തത്തിൽ സാൽമോണെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം
കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിന് ശേഷം ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് ചികിൽസയിലിരിക്കെ മരിച്ച രാഹുലിന്റെ രക്‌തത്തിൽ സാൽമോണെല്ല ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഷവർമയിലൂടെ ആണോ ഈ ബാക്‌ടീരിയ യുവാവിന്റെ ശരീരത്തിൽ എത്തിയതെന്ന്...
ഗാസയിൽ കരയാക്രമണം; മരണം 7,000 കടന്നു- ബന്ദികളെ കൈമാറാൻ തയ്യാറെന്ന് ഇറാൻ
ടെൽ അവീവ്: ഗാസയിൽ ഇസ്രയേലിന്റെ കരയാക്രമണം. കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേൽ കരയാക്രമണവും പുറപ്പെടുവിച്ചത്. ടാങ്കുകളുമായി ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ശേഷം ഇന്നലെ പുലർച്ചയോടെ പിൻവാങ്ങിയെന്ന് ഇസ്രയേൽ സേന അറിയിച്ചു. രണ്ടാഴ്‌ച...







































