ബിരുദ വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; നെറ്റിയിൽ മുറിവ്
കോഴിക്കോട്: കൊയിലാണ്ടി പൊയിൽക്കാവിൽ ബിരുദ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് എടക്കുളം ചാലിൽ പറമ്പിൽ അനിൽ കുമാർ-ലിസി (ഷീബ) ദമ്പതികളുടെ മകൾ ശ്രീനന്ദയാണ് (21) മരിച്ചത്.
കൊയിലാണ്ടി ശ്രീനാരായണ ഗുരുർദേവ കോളേജിലെ...
‘താൻ ഇടപെട്ടത് നന്നായി, ഇല്ലെങ്കിൽ 3.5 കോടി പേർ കൊല്ലപ്പെട്ടേനെ’; വീണ്ടും ട്രംപ്
വാഷിങ്ടൻ: ഇന്ത്യ-പാക്ക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. താൻ ഇടപെട്ടില്ലായിരുന്നെങ്കിൽ 3.5 കോടി പേർ മരിക്കുമായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടു. യുഎസ് കോൺഗ്രസിന്റെ സംയുക്‌ത സഭയെ അഭിസംബോധന...
സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ജിജിൻ ജീവിക്കും അഞ്ചുപേരിലൂടെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തിൽ മരിച്ച കിളിമാനൂർ സ്വദേശിയും ചടയമംഗലം ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലെ ക്ളർക്കുമായ ജിജിനാണ് അഞ്ചുപേർക്ക് പുതുജീവനേകിയത്. ജിജിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്‌തത്.
ഹൃദയം, കരൾ, വൃക്കകൾ,...
സുധയുടെ കൊലപാതകം ആസൂത്രിതമല്ല, വാക്കു തർക്കത്തിനിടെ അടിപിടി, കൊന്ന് ട്രാക്കിലിട്ടു
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം ചിങ്ങവനം പനച്ചിക്കൽ സ്വദേശിനി സുധ ബേബിയുടെ (46) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കൊലപാതകം ആസൂത്രിതമല്ലെന്നാണ് പോലീസ് പറയുന്നത്.
കുടുംബ...
പ്രധാനമന്ത്രി ഇസ്രയേലിൽ; നിർണായക ചർച്ച, പ്രതിരോധ സഹകരണം ശക്‌തമാക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിൽ എത്തും. പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും.
പ്രതിരോധ...
അശ്‌ളീല ഉള്ളടക്കം; അഞ്ച് ഒടിടി പ്ളാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്രം
ന്യൂഡെൽഹി: അശ്‌ളീല ഉള്ളടക്കം സംപ്രേഷണം ചെയ്‌തതിന് അഞ്ച് ഒടിടി പ്ളാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി വാർത്താ വിതരണ മന്ത്രാലയം. മൂഡ്എക്‌സ് വിഐപി, കോയൽ പ്ളേപ്രോ, ഡിജിമൂവി പ്ളക്‌സ്, ഫീൽ, ജുഗ്‌നു എന്നീ പ്ളാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്.
അശ്ളീലവും...
പിഎസ്‌സി; അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി, 40 വയസാക്കി
തിരുവനന്തപുരം: പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. ഇനിമുതൽ 40 വയസുവരെ ഉള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ 36 വയസായിരുന്നു പ്രായപരിധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.
ഒബിസി സംവരണ വിഭാഗങ്ങൾക്ക് 43...
‘കേരള’ എന്നതിന് പകരം ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള' എന്നത് മാറ്റി 'കേരളം' എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് രാഷ്‌ട്രപത്രി നിയമസഭയ്‌ക്ക് അയക്കും. സഭയുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും....








































