ക്രിസ്‌തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രം; മലങ്കര കത്തോലിക്കാ സഭ
കൊച്ചി: മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മാർ ബസേലിയോട് ക്ളീമിസ് ബാവ. ക്രിസ്‌തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് ക്ളീമിസ് ബാവയുടെ വിമർശനം. പ്രധാനമന്ത്രി മൗനം വെടിഞ്ഞു...
ഏക സിവിൽ കോഡ്; സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ്- യോഗം നാളെ
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് യോഗം ചേരും. നാളെ രാവിലെ ഒമ്പതരക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലാണ്...
ട്രെയിൻ ടിക്കറ്റ് നിരക്ക് കുറയും; 25 ശതമാനം വരെ കുറക്കാൻ റെയിൽവേ മന്ത്രാലയം
ന്യൂഡെൽഹി: വന്ദേഭാരത് ഉൾപ്പടെ എല്ലാ ട്രെയിനുകളുടെയും എസി ചെയർകാർ, എക്‌സിക്യൂട്ടീവ് ക്‌ളാസുകൾ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറക്കാൻ റെയിൽവേ മന്ത്രാലയം. ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്‌ക്കാനാണ് റെയിൽവേ...
തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾ; തുടക്കമിട്ട് പ്രധാനമന്ത്രി
ഹൈദരാബാദ്: തെലങ്കാനയിൽ 6100 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്‌ഥാനത്തിന്റെ വ്യാവസായിക, വിനോദസഞ്ചാര മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണ് ഇവയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് പുറമെ തെലങ്കാനയിലെ യുവാക്കൾക്ക്...
സംസ്‌ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ; മൂന്ന് വർഷത്തിനിടെ ആദ്യം
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിൽ. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്. സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം ആർക്കും തന്നെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്....
ഏക സിവിൽ കോഡ് കൺവെൻഷൻ; ലീഗിനെ ക്ഷണിച്ചതിൽ രാഷ്‌ട്രീയമില്ല; എംവി ഗോവിന്ദൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗുമായി സിപിഎമ്മിന് യാതൊരുവിധ തൊട്ടുകൂടായ്‌മയും ഇല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏക സിവിൽ കോഡ് നിയമവിഷയത്തിൽ യോജിച്ചു പോകാൻ സാധിക്കുന്ന എല്ലാവരുമായും യോജിച്ചു പ്രവർത്തിക്കുമെന്ന് ഗോവിന്ദൻ വ്യക്‌തമാക്കി....
ഏക സിവിൽ കോഡ്; തുടർസമര പരിപാടികൾക്ക് സമസ്‌ത- ഇന്ന് സ്‌പെഷ്യൽ കൺവെൻഷൻ
കോഴിക്കോട്: ഏക സിവിൽ കോഡിൽ തുടർസമര പരിപാടികളുമായി സമസ്‌ത. ഇന്ന് കോഴിക്കോട് സ്‌പെഷ്യൽ കൺവെൻഷൻ ചേരും. സിവിൽ കോഡിൽ എതിർപ്പ് അറിയിച്ചു നേരത്തെ തന്നെ സമസ്‌ത രംഗത്തെത്തിയിരുന്നു. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത്...
മിഷൻ 2024ന് തുടക്കമിട്ട് ബിജെപി; പ്രധാനമന്ത്രി ഇന്ന് തെലങ്കാനയും രാജസ്‌ഥാനും സന്ദർശിക്കും
ന്യൂഡെൽഹി: മിഷൻ 2024ന് തുടക്കമിട്ട് ബിജെപി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാജ്യത്തെ മൂന്ന് മേഖലകളായി തിരിച്ചു നേതൃയോഗങ്ങൾ സംഘടിപ്പിച്ചു തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ നടത്താനാണ് ബിജെപി തുടക്കമിട്ടത്. കിഴക്കൻ മേഖലയിലെ സംസ്‌ഥാനങ്ങളുടെ യോഗം...








































