Fri, Nov 20, 2026
28 C
Dubai

സംസ്‌ഥാനത്ത് വ്യാപക മഴ; തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ 13 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന്...

രാജ്യത്തോട് മാപ്പ് പറയണം; സുപ്രീം കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഏറ്റുവാങ്ങി നുപൂർ ശർമ

ന്യൂഡെൽഹി: പ്രവാചകനെതിരായ പരാമർശത്തിൽ ബിജെപി മുൻ ദേശീയ വക്‌താവ്‌ നുപൂർ ശർമക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പരാമർശത്തിൽ നുപൂർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഉദയ്‌പൂർ കൊലപാതകം...

പേവിഷബാധയേറ്റ് പെൺകുട്ടിയുടെ മരണം; മുറിവിന്റെ ആഴം കൂടിയത് കാരണമാകാമെന്ന് ഡിഎംഒ

പാലക്കാട്: പേവിഷബാധയേറ്റ് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിഎംഒ രംഗത്ത്.മുറിവിന്റെ ആഴം കൂടിയത് മരണ കാരണമായിട്ടുണ്ടാകാം. വാക്‌സിന്റെ ഗുണനിലവാരത്തിലോ എടുത്തതിലോ സംശയിക്കേണ്ട ഒരു കാര്യവുമില്ല.കടിച്ച പട്ടിക്ക് വാക്‌സിൻ നല്‍കിയിട്ടില്ല. റാപ്പിഡ്...

ജീവന് ഭീഷണി; കേസുകൾ ഒന്നാകെ ഡെൽഹിയിലേക്ക് മാറ്റണം, നുപൂർ ശർമ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: പ്രവാചക നിന്ദ കേസിൽ ബിജെപി മുൻ ദേശീയ വക്‌താവ്‌ നുപൂർ ശർമ സുപ്രീം കോടതിയിൽ. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ഡെൽഹിയിലേക്ക് മാറ്റണമെന്നാണ് നുപൂർ ശർമയുടെ ആവശ്യം. ജീവന് ഭീഷണിയുണ്ടെന്നും നുപൂർ ശർമ...

ആക്രമണം കോൺഗ്രസിന്റെ രീതിയല്ല; വിഡി സതീശൻ

തിരുവനന്തപുരം: ആക്രമണം കോൺഗ്രസിന്റെ രീതിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ നടന്ന ആക്രമണം കോൺഗ്രസോ യുഡിഎഫോ അറിഞ്ഞല്ല. കോൺഗ്രസ് പ്രവർത്തകരോ യുഡിഎഫ് പ്രവർത്തകരോ ഇത് ചെയ്യില്ലെന്നും വിഡി സതീശൻ പറഞ്ഞു. സർക്കാർ...

എല്ലാ മതങ്ങളും പരസ്‌പരം ബഹുമാനിക്കണം; ഉദയ്‌പൂർ കൊലപാതകത്തെ അപലപിച്ച് യുഎൻ

ന്യൂയോർക്ക്: ഉദയ്‌പൂരില്‍ യുവാവിനെ രണ്ടംഗ സംഘം ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. എല്ലാ മതങ്ങളും പരസ്‌പരം ബഹുമാനിക്കണമെന്നും ലോകത്ത് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്...

കേസെടുത്തു; അന്വേഷണം ഊർജിതമാക്കി പോലീസ്, അക്രമിക്കായി തിരച്ചിൽ

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇതിന്റെ ഭാഗമായി കുന്നുകുഴി ഭാഗത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്....

എകെജി സെന്റർ ആക്രമണം; ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: എകെജി സെന്ററിനെതിരായ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന സിപിഎം ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആക്രമണം ഇപി ജയരാജന്റെ നാടകമാണ്. അതിന്റെ ഉത്തരവാദിത്തം ആരും കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍...
- Advertisement -