Sat, Sep 12, 2026
38 C
Dubai

കാലവർഷ കാറ്റിന്റെ സ്വാധീനം; കേരളത്തിൽ 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ നിന്ന് കേരളാ തീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീന ഫലമായാണ് മഴ പ്രതീക്ഷിക്കുന്നത്....

കശ്‌മീരിലെ കുൽഗാമിൽ ഭീകരാക്രമണം; ബാങ്ക് മാനേജറെ വെടിവെച്ച് കൊന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം തുടരുന്നു. കുൽഗാം ജില്ലയിൽ ബാങ്ക് മാനേജറെ ഭീകരർ വെടിവെച്ച് കൊന്നു. രാജസ്‌ഥാൻ സ്വദേശി വിജയകുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മാരകമായി പരിക്കേറ്റ വിജയകുമാറിനെ...

സോണിയ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ന്യൂഡെൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം നിർണയിച്ചതിന് പിന്നാലെ അവർ സ്വയം നിരീക്ഷണത്തിലേക്ക് മാറി. നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബുധനാഴ്‌ച എൻഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം...

യുപിയിൽ ഗർഭിണിയായ അധ്യാപികയെ കുത്തിക്കൊന്നു; അന്വേഷണത്തിന് പ്രത്യേക സംഘം

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ സ്‌കൂൾ അധ്യാപികയെ കുത്തിക്കൊന്നു. സുപ്രിയ വർമ എന്ന 31കാരിയാണ് കൊല്ലപ്പെട്ടത്. കോട്വാലി പ്രദേശത്തെ ശ്രീരാം പുരം കോളനിയിലെ വീട്ടിലാണ് സംഭവം നടന്നത്. കൊലപാതകം നടന്ന സമയം വീട്ടിൽ തനിച്ചായിരുന്നു...

അധ്യാപികയായിരുന്ന ഉഷാ കുമാരിയെ പ്യൂണായി നിയമിച്ചതില്‍ പ്രതിഷേധം

തിരുവനന്തപുരം: അമ്പൂരിയിലെ കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ മാറ്റിയതില്‍ പ്രതിഷേധം ശക്‌തമാകുന്നു. ഉഷാ കുമാരിയെ പ്യൂണായി നിയമിച്ചതിനെതിരെ ആണ് പ്രതിഷേധം ഉയരുന്നത്. കുന്നത്തുമല സ്‌കൂള്‍ അടച്ചുപൂട്ടിയതും അധ്യാപികയെ പിരിച്ചുവിട്ടതും ശരിയായ...

‘സ്‌ത്രീ വിവാഹ വാഗ്‌ദാനം നൽകി കബളിപ്പിച്ചാൽ കേസില്ല’; നിയമത്തില്‍ സമത്വമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376ആം വകുപ്പില്‍ ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി. "വിവാഹ വാഗ്‌ദാനം നല്‍കി ഒരു സ്‌ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവര്‍ക്കതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന്‍ സമാനമായ കുറ്റം...

വിദേശകാര്യ സംഘം അഫ്‌ഗാനിൽ; ഇന്ത്യ നൽകിയ സഹായം വിലയിരുത്തും

കാബൂൾ: വിദേശകാര്യ മന്ത്രാലയ സംഘം അഫ്‌ഗാനിസ്‌ഥാനിൽ. താലിബാൻ ഭരണമേറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദർശമാണിത്. ഉന്നത താലിബാൻ പ്രതിനിധികളുമായി വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജെപി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തും. ഇന്ത്യ...

സിസോദിയയെ അറസ്‌റ്റ് ചെയ്യാൻ നിർദ്ദേശം പോയിക്കഴിഞ്ഞു; ഈ ജയിൽ രാഷ്‌ട്രീയം മനസിലാകുന്നില്ല; കെജ്‌രിവാൾ

ന്യൂഡെൽഹി: മന്ത്രിമാരുടെ അറസ്‌റ്റിനെ ചൊല്ലിയുള്ള ആം ആദ്‌മി പാർട്ടി - ബിജെപി പോര് കടുക്കുന്നു. ഡെൽഹി ഉപപ്രധാനമന്ത്രി മനീഷ് സിസോദിയയും കേസുകളുടെ പേരിൽ അറസ്‌റ്റ് ചെയ്യപ്പെടാമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തുറന്നടിച്ചു. കേന്ദ്ര...
- Advertisement -