കല്ലിടൽ നിർത്തി; കെ റെയിൽ സർവേ ഇനി ജിപിഎസ് വഴി
തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ പ്രതിഷേധത്തെ തുടർന്ന് നിർണായക നടപടിയുമായി സർക്കാർ. സാമൂഹിക ആഘാത പഠനത്തിന് ഇനി മുതൽ ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. കല്ലിടലുമായി...
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എഎപിയുടെ പിന്തുണ തേടി കെ സുധാകരൻ
കൊച്ചി: തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി-20ക്കെതിരെ കോൺഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്‌തികൾക്കെതിരെ നിലപാട് എടുത്തിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്‌തമാക്കി. തിരഞ്ഞെടുപ്പിൽ...
തമിഴ്‌പുലികളെ പുനരുജ്‌ജീവിപ്പിക്കാൻ നീക്കം; റിപ്പോർട് തള്ളി ശ്രീലങ്ക
കൊളംബോ: തമിഴ്‌പുലികളെ പുനരുജ്‌ജീവിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ തള്ളി ശ്രീലങ്ക. തമിഴ് വംശഹത്യാ ദിനം അടുത്തുവരുന്നത് കണക്കിലെടുത്തുള്ള പൊതുനിർദ്ദേശം മാത്രമാണിതെന്ന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
ഇതിനിടെ പ്രസിഡണ്ടിന്റെ ഓഫിസിന്...
അഞ്ച് ജില്ലകളിൽ റെഡ് അലർട്, ഏഴിടങ്ങളിൽ ഓറഞ്ച്; ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്. വലിയ അപകടങ്ങൾക്ക്...
നയതന്ത്ര സ്വർണക്കടത്ത് കേസ്; എങ്ങുമെത്താതെ അന്വേഷണം, വിചാരണയിൽ തിരിച്ചടിയാകും
കൊച്ചി: സംസ്‌ഥാനത്ത് കോളിളക്കങ്ങൾ സൃഷ്‌ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസന്വേഷണം വഴിമുട്ടി. രണ്ടുവർഷമായിട്ടും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറൽ, മുൻ അഡ്‌മിൻ അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇരുവരുടെയും...
കേസിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചി വെണ്ണലയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി...
മൂന്ന് ദിവസത്തിനിടെ എട്ട് ലക്ഷം പേർക്ക് കോവിഡ്; ഉത്തര കൊറിയയിൽ വ്യാപനം രൂക്ഷം
സോൾ: ഒരാൾക്ക് പോലും രോഗമില്ലെന്ന് വാദിച്ചിരുന്ന ഉത്തര കൊറിയയിൽ കോവിഡ് വ്യാപനം രൂക്ഷം. മൂന്ന് ദിവസത്തിനിടെ 8,20,620 പേരാണ് രോഗബാധിതരായത്. 42 പേർ മരിച്ചു. 3,24,550 പേർ ചികിൽസയിൽ കഴിയുന്നു. നഗരങ്ങളും പ്രവിശ്യകളും...
ഡെൽഹി മുണ്ട്‌കയിലെ തീപിടിത്തം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും
ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്തും. നിരവധി തൊഴിലാളികൾ വെന്തുമരിച്ച മുണ്ട്‌കയിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡെൽഹി സർക്കാരിനോട് റിപ്പോർട്...






































