Thu, Sep 17, 2026
31 C
Dubai

റബ്ബർ ഡോളല്ല, ഭഗവന്ത് മൻ ആത്‌മാഭിമാനമുള്ള വ്യക്‌തി; മലക്കംമറിഞ്ഞ് സിദ്ദു

ചണ്ഡീഗഡ്: റബ്ബര്‍ ഡോളെന്ന പരിഹാസ പരാമർശത്തിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ പ്രശംസിച്ച് കോൺഗ്രസ് പഞ്ചാബ് സംസ്‌ഥാന അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. ചരടുവലിക്കൊത്ത് നീങ്ങാത്ത ആത്‌മാഭിമാനമുള്ള വ്യക്‌തിയാണ് ആം ആദ്‌മി...

കെഎസ്ആർടിസി ശമ്പള വിഷയം; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ യൂണിയനുകൾ. അടുത്ത മാസം അഞ്ചിന് അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ടിഡിഎഫ് വ്യക്‌തമാക്കി. അഞ്ചാംതീയതി ശമ്പളം വന്നില്ലെങ്കിൽ ആറാം തീയതി പണിമുടക്കുമെന്നാണ്...

സിൽവർ ലൈൻ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; സിപിഒക്ക് എതിരെ അന്വേഷണ റിപ്പോർട്

തിരുവനന്തപുരം: സിൽവർ ലൈൻ പ്രതിഷേധക്കാരെ പോലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സിപിഒക്ക് എതിരെ അന്വേഷണ റിപ്പോർട്. പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോ​ഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നും...

അൽവാർ ക്ഷേത്രം തകർത്ത സംഭവം; കോൺഗ്രസിനെ പഴിചാരി ബിജെപി, വസ്‌തുതാന്വേഷണ സമിതി രൂപീകരിച്ചു

ജയ്‌പൂർ: രാജസ്‌ഥാനിലെ 300 വർഷം പഴക്കമുള്ള ശിവക്ഷേത്രം തകർത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അഞ്ചംഗ സമിതിയെ നിയോഗിച്ചു. രാജസ്‌ഥാനിലെ അൽവാർ ജില്ലയിലെ സരായ് മൊഹല്ലയിലാണ് ക്ഷേത്രം തകർത്തത്. സിക്കാർ എംപി...

വധഗൂഢാലോചന കേസ്; മഞ്‌ജു വാര്യരുടെ മൊഴിയെടുത്തു

കൊച്ചി: വധ​ഗൂഢാലോചന കേസിൽ നടി മഞ്‌ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് അന്വേഷണസംഘം രേഖപ്പെടുത്തി. മഞ്‌ജു വാര്യർ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിലെത്തിയാണ് മൊഴിയെടുത്തത്. വധ​ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ്...

കനകമല ഐഎസ് കേസ്; സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ

കൊച്ചി: കനകമല ഐഎസ് കേസിൽ പ്രതി സിദ്ദിഖുൾ അസ്‌ലമിന് മൂന്ന് വർഷം തടവ് ശിക്ഷ. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അൻസാറുൾ ഖലീഫ എന്ന പേരിൽ...

ഹജ്‌ജ് കേന്ദ്ര ക്വാട്ട പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന് 5,747 പേർക്ക് അവസരം

ന്യൂഡെൽഹി: ഈ വർഷത്തെ ഹജ്‌ജിനുള്ള കേന്ദ്ര കമ്മറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 5,747 പേർക്ക് ഹജ്‌ജിന് അവസരം കിട്ടും. ഹജ്‌ജിന് പോകാൻ അപേക്ഷിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്നവർക്ക് അവസരം ലഭിക്കും. ഈ...

നിമിഷ പ്രിയയുടെ മോചനം; മധ്യസ്‌ഥ ശ്രമവുമായി കേന്ദ്രം

ന്യൂഡെൽഹി: യമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച നിമിഷ പ്രിയയുടെ മോചനത്തിന് മധ്യസ്‌ഥ ശ്രമവുമായി കേന്ദ്ര സർക്കാർ. ദയാധനം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദേശകാര്യ മന്ത്രാലയം ഏകോപിപ്പിക്കും. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല...
- Advertisement -