ആറ്റിങ്ങലിൽ സ്‌കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്‌കൂൾ ബസ് മറിഞ്ഞ് ഒരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. കിഴുവിലം എസ്എസ്എം സ്‌കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. മറ്റ് വിദ്യാർഥികളെ അൽഭുതകരമായി രക്ഷപെടുത്തി.
മുടപുരം തെങ്ങുംവിള ക്ഷേത്രത്തിന് സമീപത്താണ് അപകടം...
പോക്‌സോ കേസ്; റോയ് വയലാട്ട് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ, അഞ്‌ജലി എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. ലൈംഗിക...
ആണവായുധ ഭീഷണി ആവർത്തിച്ച് റഷ്യ; വിനാശകരമെന്ന് മുന്നറിയിപ്പ്
മോസ്‌കോ: മൂന്നാം ലോകമഹായുദ്ധം ഉണ്ടായാൽ അത് ആണവയുദ്ധം ആയിരിക്കുമെന്ന് ആവർത്തിച്ച് റഷ്യ. യുക്രൈൻ ആണവായുധം ആർജിച്ചാൽ റഷ്യക്ക് യഥാർഥ ഭീഷണിയാകുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‍റോവ് പറഞ്ഞു. യുക്രൈനിൽ റഷ്യയുടെ അധിനിവേശം നടക്കുന്നതിനിടെ...
രോഗബാധ 2,373, പോസിറ്റിവിറ്റി 6.46%, മരണം 7
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,747 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,373 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,525 പേരും കോവിഡ് മരണം...
വിവാദ വെളിപ്പെടുത്തൽ; സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയെടുത്ത് എൻഐഎ
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയെടുത്തു. കൊച്ചിയിൽ എൻഐഎ ആണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ജയിൽ മോചിതയായ ശേഷം സ്വപ്‍ന സുരേഷ് മാദ്ധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
സ്വർണക്കടത്തുമായി...
പാലോട് പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു
തിരുവനന്തപുരം: പാലോട് പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു. പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിലെ മങ്കയം വെങ്കിട്ട മൂട് ഭാഗത്താണ് കാട്ടുതീ പടരുന്നത്. ഇപ്പോൾ വനത്തിനകത്താണ് തീ പടരുന്നത്. ഇന്നലെ ഉച്ചയോടെ പിടിച്ച തീ...
ഇന്ധനവില അടുത്ത ആഴ്‌ച മുതൽ വീണ്ടും കൂടും
ന്യൂഡെൽഹി: ഇന്ധന വിലവർധന അടുത്ത ആഴ്‌ച മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു....
ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ രീതി തിരുത്തപ്പെടണം; കൊല്ലപ്പെട്ട നവീന്റെ പിതാവ്
ബെംഗളൂരു: മകനെ എപ്പോഴാണ് അവസാനമായി ഒന്ന് കാണാൻ സാധിക്കുക എന്ന് മാത്രമാണ് കിഴക്കന്‍ യുക്രൈനിലെ ഹാര്‍കിവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ എസ്‌ജിയുടെ മാതാപിതാക്കൾക്ക് ചോദിക്കാനുള്ളത്....








































