Sun, Oct 4, 2026
35 C
Dubai

ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ചേരും

ന്യൂഡെൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ഡെൽഹിയിൽ ചേരും. ജിഎസ്‌ടി നിരക്കുകൾ ഏകീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ടും നാളെ യോഗം ചർച്ച ചെയ്യും. നിലവിലുള്ള 4 സ്ളാബുകൾക്ക് (5 ശതമാനം,...

ഗാന്ധിജിക്ക് എതിരായ പരാമർശം; കാളിചരൺ മഹാരാജ് അറസ്‌റ്റിൽ

റായ്‌പൂർ: മഹാത്‌മാ ഗാന്ധിയെക്കുറിച്ച് മോശമായ പരാമർശം നടത്തുകയും അദ്ദേഹത്തെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ പുകഴ്‌ത്തുകയും ചെയ്‌ത ആൾദൈവം കാളിചരൺ മഹാരാജ് അറസ്‌റ്റിൽ. റായ്‌പൂർ പോലീസാണ് കസ്‌റ്റഡിയിലെടുത്തത്. ഭാഗേശ്വർ ഡാമിന് സമീപം ഒരു വാടകയ്‌ക്ക്...

നാഗാലാൻഡിൽ അഫ്‌സ്‌പ 6 മാസത്തേക്ക് കൂടി നീട്ടി

കൊഹിമ: സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്‌പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. ഡിസംബര്‍ ആറിന് 21 പാരാ...

മാദ്ധ്യമ പ്രവർത്തകർ ന്യൂസും വ്യൂസും കൂട്ടിചേർക്കുന്നത് അപകടകരം; ചീഫ് ജസ്‌റ്റിസ് എൻവി രമണ

ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകർ സ്വന്തം അഭിപ്രായങ്ങളും വാര്‍ത്തകളും തമ്മില്‍ കൂട്ടികലര്‍ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഏറ്റുമുട്ടല്‍ രാഷ്‌ട്രീയത്തിന്റെയും മൽസര പത്ര പ്രവര്‍ത്തനത്തിന്റെയും കൂട്ടികലര്‍ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്‌റ്റിസ്...

ന്യൂസിലൻഡ് ക്രിക്കറ്റ് ഇതിഹാസം റോസ് ടെയ്‌ലർ വിരമിക്കൽ പ്രഖ്യാപിച്ചു

വെല്ലിംഗ്‌ടൺ: ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബംഗ്ളാദേശിനെതിരായ ടെസ്‌റ്റ് പരമ്പരയും ഓസ്ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾക്ക് എതിരെയുള്ള ഏകദിന പരമ്പരയിലും കളിച്ച ശേഷമാവും ടെയ്‌ലര്‍ പാഡഴിക്കുക....

മഹാ പ്രതിഭയ്‌ക്ക് വിടചൊല്ലി സംഗീതലോകം; കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്

കോഴിക്കോട്: സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്‌കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് അതുല്യ കലാകാരൻ കൈതപ്രം വിശ്വനാഥൻ...

നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ഇന്ന് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ...

കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രഖ്യാപിച്ചേക്കും

ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. ഹരിത ട്രിബ്യൂണലിന്റെ അനുമതിയോടെയാകും അന്തിമ വിജ്‌ഞാപനം പ്രസിദ്ധീകരിക്കുക. കരട് വിജ്‌ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാൻ ഇരിക്കെയാണ് അന്തിമ...
- Advertisement -