Mon, Oct 12, 2026
33 C
Dubai

വിലക്കയറ്റം; തെങ്കാശിയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി ശേഖരിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ 6000 കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയിലെ ഓരോ ദിവസത്തെയും മാർക്കറ്റ് വിലക്ക് അനുസരിച്ചാവും പച്ചക്കറികൾ സംഭരിക്കുക. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി...

പുതിയാപ്പയിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവം; ഭർത്താവ് അറസ്‌റ്റിൽ

കോഴിക്കോട്: പുതിയാപ്പയിൽ യുവതിയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് ലിനീഷ് അറസ്‌റ്റിൽ. ആത്‍മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കക്കോടി സ്വദേശി ശരണ്യയുടെ...

പെരിയ ഇരട്ടക്കൊല; സിപിഎമ്മിന്റെ പങ്ക് വ്യക്‌തമായെന്ന് വിഡി സതീശൻ

കൊച്ചി: പെരിയ രാഷ്‌ട്രീയ കൊലപാതകത്തിൽ പങ്കില്ലെന്ന സിപിഎമ്മിന്റെ ഒരു കെട്ടുകഥ കൂടി പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കുപ്രസിദ്ധ തീവവാദ സംഘടനകളെ പോലെ ക്രൂരമായി കൊലനടത്തുന്ന സംഘടനയാണ് സിപിഎം. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ്...

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് പിൻവലിക്കണം; കെ സുധാകരൻ എംപി

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി പ്രതിഷേധാര്‍ഹമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. മുസ്‌ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്‌ടപ്പെടാന്‍ ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. വഖഫ് ബോര്‍ഡ് നിയമനം...

കോൺഗ്രസില്ലാത്ത യുപിഎ ആത്‌മാവില്ലാത്ത ശരീരം; മമതയോട് കബിൽ സിബൽ

ന്യൂഡെൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ യുപിഎ വിരുദ്ധ പരാമർശത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. കോൺഗ്രസില്ലാത്ത യുപിഎ ആത്‌മാവില്ലാത്ത ശരീരം മാത്രമായിരിക്കുമെന്നും പ്രതിപക്ഷം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും...

ഇന്ത്യൻ മഹാസമുദ്രത്തിലെ സ്‌ഥിതി സങ്കീർണം; നാവികസേനാ മേധാവി ഹരികുമാർ

ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ സ്‌ഥിതി സങ്കീർണമാണെന്നും അതീവ ജാഗ്രത തുടരുമെന്നും പുതിയ നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ പറഞ്ഞു. നാവിക സേനയിലെ പഴയ രീതികൾ മാറ്റി ആധുനിക വൽക്കരണത്തിന് മുൻഗണന നൽകുമെന്നും...

‘മോൻസനെ സംരക്ഷിക്കുന്നത് എന്തിന്’; സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസനെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി. പോലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് തീര്‍പ്പാക്കണമെന്ന് പറയുന്നത് എന്തടിസ്‌ഥാനത്തിൽ ആണെന്ന് കോടതി ചോദിച്ചു. മോന്‍സന്‍ കേസ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ...

മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്റെ നടപടി കോടതിയലക്ഷ്യം; മന്ത്രി റോഷി അഗസ്‌റ്റിൻ

ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന തമിഴ്‌നാടിന്റെ നടപടിയില്‍ അതൃപ്‌തിയറിയിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കാത്ത നടപടിയാണ് ഉണ്ടായത്. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നതും വെളളം...
- Advertisement -