ന്യൂഡെൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ യുപിഎ വിരുദ്ധ പരാമർശത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. കോൺഗ്രസില്ലാത്ത യുപിഎ ആത്‌മാവില്ലാത്ത ശരീരം മാത്രമായിരിക്കുമെന്നും പ്രതിപക്ഷം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും കബിൽ സിബൽ പറഞ്ഞു.
തൃണമൂൽ നേതാവ് ബുദ്ധിശൂന്യമായ പ്രസ്‌താവനകളാണ് നടത്തുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീർ രഞ്‌ജൻ ചൗധരി കുറ്റപ്പെടുത്തി. മമത ബാനർജിക്ക് യുപിഎ എന്താണെന്ന് അറിയില്ലെ? അവർക്ക് ഭ്രാന്ത് തുടങ്ങിയെന്ന് തോന്നുന്നു. ഇന്ത്യയിലുടനീളം മമത, മമത എന്ന് ജപിക്കാൻ തുടങ്ങിയെന്നാണ് അവർ ചിന്തിക്കുന്നത് എന്നും ചൗധരി പരിഹസിച്ചു. പ്രതിപക്ഷം ഭിന്നിച്ച് പോരടിക്കരുത്. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നാണ് മല്ലികാർജുൻ ഗാർഖെ വ്യക്‌തമാക്കിയത്.
എൻസിപി നേതാവ് ശരദ് പവാറുമായി മുംബൈയിൽ കൂടിക്കാഴ്‌ച നടത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ‘എന്ത് യുപിഎ, യുപിഎ സഖ്യം ഇപ്പോഴില്ല’ എന്ന മമതയുടെ പരാമർശം.
Read also: സസ്‌പെൻഷൻ; കറുത്ത ബാൻഡ് ധരിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ