ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ സ്‌ഥിതി സങ്കീർണമാണെന്നും അതീവ ജാഗ്രത തുടരുമെന്നും പുതിയ നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ പറഞ്ഞു. നാവിക സേനയിലെ പഴയ രീതികൾ മാറ്റി ആധുനിക വൽക്കരണത്തിന് മുൻഗണന നൽകുമെന്നും ആർ ഹരികുമാർ വ്യക്‌തമാക്കി.
പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേരളത്തിലുൾപ്പടെ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു. ജനാധിപത്യ രാജ്യത്ത് നാവികസേന പോലൊരു സ്‌ഥാപനത്തിന്റെ തലപ്പത്ത് എത്തിയതിൽ വലിയ അഭിമാനമുണ്ടെന്ന് നാവികസേന മേധാവി ചൂണ്ടിക്കാട്ടി. കൂടുതൽ രാജ്യങ്ങളുടെ സാന്നിധ്യം ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഉള്ളത് വലിയ വെല്ലുവിളിയാണെന്നും ഇത് നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയെ സദാ യുദ്ധസജ്‌ജമായി നിർത്തും. പഴയ ആചാരങ്ങൾ മാറ്റേണ്ടതുണ്ടെന്നും അഡ്‌മിറൽ ഹരികുമാർ വ്യക്‌തമാക്കി. പ്രകൃതി ദുരന്തങ്ങൾ നേരിടാൻ നാവികസേന നേരത്തെ സ്വീകരിച്ചിട്ടുള്ള നടപടികൾ ശക്‌തമാക്കുമെന്നും മേധാവി അറിയിച്ചു.
Read Also: ‘മോൻസനെ സംരക്ഷിക്കുന്നത് എന്തിന്’; സർക്കാരിനോട് ഹൈക്കോടതി