വിലക്കയറ്റം; തെങ്കാശിയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി ശേഖരിക്കും

By Staff Reporter, Malabar News
onam-market-in kannur
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പച്ചക്കറി വിലവർധന നിയന്ത്രിക്കാൻ തമിഴ്‌നാട്ടിലെ തെങ്കാശിയിൽ 6000 കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയിലെ ഓരോ ദിവസത്തെയും മാർക്കറ്റ് വിലക്ക് അനുസരിച്ചാവും പച്ചക്കറികൾ സംഭരിക്കുക.

ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ ശേഖരിക്കുന്നതോടെ കർഷകർക്ക് ന്യായമായ വില ഉറപ്പുവരുത്താനും കേരളത്തിലെ പൊതുവിപണിയിൽ പച്ചക്കറി ക്ഷാമവും വിലക്കയറ്റവും ഒഴിവാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

ഹോർട്ടികോർപ്പ് എംഡിയുടെ നേതൃത്വത്തിൽ തെങ്കാശിയിൽ ചേർന്ന യോഗത്തിലാണ് പച്ചക്കറികൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കാൻ തീരുമാനിച്ചത്. ഇതിനായി ഈ മാസം എട്ടിന് തന്നെ കർഷകരുമായി ധാരണാപത്രം ഒപ്പിടും. തെങ്കാശിയിൽ തൽക്കാലം കേരളം സംഭരണശാല തുടങ്ങില്ല. പകരം കർഷക കൂട്ടായ്‌മകളുടെ സംഭരണ ശാലയിൽ നിന്ന് പച്ചക്കറി ശേഖരിക്കാനാണ് തീരുമാനം.

കേരളത്തിൽ കുതിച്ചു കയറുന്ന പച്ചക്കറി വില പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോർട്ടികോർപ്പ് എംഡിയുടെ നേതൃത്വത്തിൽ തെങ്കാശിയിൽ യോഗം ചേർന്നത്. തമിഴ്‌നാട് സർക്കാർ ഉദ്യോഗസ്‌ഥരും ആറ് കർഷക കൂട്ടായ്‌മകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. തെങ്കാശി മാർക്കറ്റിലെ വിലക്കൊപ്പം ഒരു രൂപ അധികം കർഷക കൂട്ടായ്‌മകൾക്ക് ഹോർട്ടികോർപ്പ് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Read Also: വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടത് പിൻവലിക്കണം; കെ സുധാകരൻ എംപി

COMMENTS

  1. വിലക്കയറ്റം തടയാനുള്ള ഏക മാര്‍ഗ്ഗം പ്രാദേശികമായ വികേന്ദ്രീകൃത ഉല്‍പ്പാദനമാണ്. . ഓരോ പഞ്ചായത്തും ഒരു വിഹിതം ഉല്‍പ്പാദിപ്പിക്കുക. . . ശാശ്വതാമയ പരിഹാരമതാണ്. . .

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE