Thu, Oct 15, 2026
36 C
Dubai

കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ ആഷ്‌മുജിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ജമ്മു കശ്‌മീർ...

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യുപിയിൽ; പോലീസ് മോധാവികളുമായി കൂടിക്കാഴ്‌ച

ലഖ്‌നൗ: പോലീസ് മേധാവികളുടെ 56ആമത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യുപിയിലെത്തി. ലഖ്‌നൗവില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇവര്‍ക്കൊപ്പം ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത്ത് ഡോവലും പങ്കെടുക്കും. വിവിധ സംസ്‌ഥാനങ്ങളിലേയും...

കാലതാമസം അരുത്; പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ബിഎസ്‌പി

ന്യൂഡെൽഹി: വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും കാരണമായ വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പൗരത്വ നിയമം സംബന്ധിച്ച ചര്‍ച്ചയും സജീവമാകുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് സമാനമായി പൗരത്വ ഭേദഗതി...

നിലപാടിൽ മാറ്റം; വേണ്ടി വന്നാൽ കിറ്റ് വിതരണം ഇനിയും നടത്തുമെന്ന് ഭക്ഷ്യമന്ത്രി

കോഴിക്കോട്: റേഷൻ കട വഴിയുള്ള ഭക്ഷ്യ കിറ്റിന്റെ കാര്യത്തിൽ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജിആർ അനിൽ. കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജിആർ അനിൽ വ്യക്‌തമാക്കി. അവശ്യ സമയം വന്നാൽ...

‘കിസാന്‍ വിജയ് ദിവസ്’; സമര വിജയം ആഘോഷിക്കാൻ കോൺഗ്രസ്

ന്യൂഡെല്‍ഹി: കർഷകരുടെ പോരാട്ടത്തിനൊടുവിൽ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിൽ രാജ്യമെമ്പാടും ആഘോഷം സംഘടിപ്പിക്കാൻ കോണ്‍ഗ്രസ്. ശനിയാഴ്‌ച ‘കിസാന്‍ വിജയ് ദിവസ്’ ആഘോഷിക്കുമെന്നും, വിജയറാലികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി പ്രഖ്യാപിച്ചു. കര്‍ഷക സമരത്തിനിടയില്‍ മരിച്ച 800ലധികം...

വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് മഴയ്‌ക്ക്‌ സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. നവംബർ 23 വരെ കേരളത്തിൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന്...

ദത്ത് ലൈസൻസിന്റെ വ്യക്‌തമായ രേഖകൾ ഹാജരാക്കണം; ശിശുക്ഷേമ സമിതിയോട് കോടതി

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ യഥാര്‍ഥ ലൈസന്‍സ് ഹാജരാക്കണമെന്ന് തിരുവനന്തപുരം കുടുംബ കോടതി. ദത്ത് ലൈസൻസിന്റെ വ്യക്‌തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്ന് കോടതി വിമർശിച്ചു. ലൈസന്‍സില്‍ വ്യക്‌തത...

മുല്ലപ്പെരിയാറിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്തണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ പരിശോധന ഉടൻ നടത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജോ ജോസഫ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത പുതിയ സത്യവാങ് മൂലത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പ്രശസ്‌തമായ...
- Advertisement -