Thu, Oct 15, 2026
35 C
Dubai

മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി; കേസിൽ ദുരൂഹതയേറുന്നു

കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മിസ് കേരള ജേതാക്കൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന സംശയം ബലപ്പെടുന്നു. ഇവരുടെ രക്‌തസാമ്പിളുകൾ ശേഖരിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ച് ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ...

അവിയലിനും സാമ്പാറിനും അവധി; പച്ചക്കറി വിലയിൽ പിടിച്ചു നിൽക്കാനാകാതെ സാധാരണക്കാർ

തിരുവനന്തപുരം: പച്ചക്കറി വില കുതിച്ചുയർന്നതോടെ അടുക്കളയിൽ അവിയലിനും സാമ്പാറിനും അവധി കൊടുത്തിരിക്കുകയാണ് ജനം. പച്ചക്കറി വിലയ്‌ക്കൊപ്പം പലവ്യഞ്‌ജനങ്ങളുടെ വിലയും കൂടിയതോടെ കുടുംബ ബജറ്റ് താളം തെറ്റി നട്ടം തിരിയുകയാണ് ആളുകൾ. ദീപാവലിക്ക് ശേഷം...

സഞ്‌ജിത്തിന്റെ കൊലയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ പക; എഫ്‌ഐആർ

പാലക്കാട്: എലപ്പുള്ളിയിൽ പട്ടാപ്പകൽ ആർഎസ്‌എസ്‌ പ്രവർത്തകനായ സഞ്‌ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ പകയെന്ന് വ്യക്‌തമാക്കി പോലീസിന്റെ എഫ്‌ഐആർ. മമ്പറം പുതുഗ്രാമത്ത് വെച്ച് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കൊലപാതകം നടന്നുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. എന്നാൽ,...

‘വയോമിത്രം’ പ്രവർത്തനം അവതാളത്തിൽ; വയോജനങ്ങൾക്കുള്ള മരുന്നുകളും മുടങ്ങി

കൊച്ചി: വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്‌ഥാന സാമൂഹിക സുരക്ഷാ മിഷന് കീഴിലുള്ള 'വയോമിത്രം' കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു. മരുന്ന് വിതരണം നിർത്തിയതോടെ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ച മട്ടാണ്. നൂറോളം തദ്ദേശ സ്‌ഥാപനങ്ങളിലാണ് വയോമിത്രം...

മിസ് കേരള ജേതാക്കളുടെ മരണം; ഡിജെ പാർട്ടികളിൽ എക്‌സൈസ് നിരീക്ഷണം

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടികളിൽ നിരീക്ഷണം ശക്‌തമാക്കി എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡിജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി അനിൽ...

സമരം അവസാനിപ്പിക്കുമോ? കർഷക സംഘടനകൾ ഇന്ന് യോഗം ചേരും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സാഹചര്യം ചർച്ച ചെയ്യാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. ഉച്ചയ്‌ക്ക് പഞ്ചാബിലെ കർഷക സംഘടനകളുടെ യോഗമാണ് ആദ്യം സിംഗുവിൽ ചേരുക....

സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇന്ന് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിൽ തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള...

കുഞ്ഞിനെ നാട്ടിലെത്തിക്കാൻ ഉദ്യോഗസ്‌ഥർ ആന്ധ്രയിലേക്ക്; ദത്ത് കേസ് ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസ് തിരുവനന്തപുരം കുടുംബകോടതി ഇന്ന് പരിഗണിക്കും. ഡിഎൻഎ ടെസ്‌റ്റ് നടത്താൻ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്ന് ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി...
- Advertisement -