‘വയോമിത്രം’ പ്രവർത്തനം അവതാളത്തിൽ; വയോജനങ്ങൾക്കുള്ള മരുന്നുകളും മുടങ്ങി

By News Desk, Malabar News
Ajwa Travels

കൊച്ചി: വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ട് സംസ്‌ഥാന സാമൂഹിക സുരക്ഷാ മിഷന് കീഴിലുള്ള ‘വയോമിത്രം’ കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു. മരുന്ന് വിതരണം നിർത്തിയതോടെ കേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ച മട്ടാണ്.

നൂറോളം തദ്ദേശ സ്‌ഥാപനങ്ങളിലാണ് വയോമിത്രം യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നത്. മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലെ വയോജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു ഈ കേന്ദ്രങ്ങൾ. ഓരോ തദ്ദേശ സ്‌ഥാപനങ്ങളിലും വയോമിത്രം ക്‌ളിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഡോക്‌ടർമാർ, നഴ്‌സ്‌, ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സ്‌ എന്നിവർ ക്‌ളിനിക്കുകളിൽ എത്തി പരിശോധിച്ച് മരുന്ന് കൊടുക്കുന്നതാണ് രീതി. രണ്ടുലക്ഷത്തോളം വയോജനങ്ങളാണ് ഇത്തരത്തിൽ ചികിൽസ സ്വീകരിച്ചിരുന്നത്.

ജനറൽ മെഡിസിൻ വിഭാഗത്തിലെ എല്ലാ രോഗങ്ങൾക്കും ഇവിടെ ചികിൽസയുണ്ട്. മരുന്നുകളും സൗജന്യമാണ്. കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്നാണ് ക്‌ളിനിക്കുകൾ പൂർണമായും അടച്ചത്. എങ്കിലും ജീവനക്കാർ രോഗികൾക്ക് മരുന്നുകൾ എത്തിച്ചിരുന്നു.

ഹൃദ്രോഗം, രക്‌തസമ്മർദ്ദം, പ്രമേഹം, തൈറോയിഡ്‌ എന്നിവ മൂലം വിഷമിക്കുന്നവർ മരുന്ന് സ്വീകരിക്കുന്നുണ്ട്. എന്നാൽ, മൂന്ന് മാസമായി വയോമിത്രക്ക് മരുന്ന് ലഭിക്കുന്നില്ല. മരുന്ന് വാങ്ങിയ ഇനത്തിൽ 30 കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. യൂണിറ്റുകളിൽ വാഹന കരാറുകാർക്കും പണം നൽകിയിട്ടില്ല. ഈ മാസം വയോമിത്രം ജീവനക്കാർക്ക് ശമ്പളവും മുടങ്ങി. പ്രശ്‌നം പരിഹരിക്കാനും നിർദ്ദേശം നൽകാനും സാമൂഹിക സുരക്ഷാ മിഷന്റെ തലപ്പത്ത് ആളുമില്ലാതായി. ഡയറക്‌ടർ ആയിരുന്ന മുഹമ്മദ് അഷീലിന് പകരം ആളെ നിയമിച്ചിട്ടില്ല.

Also Read: മിസ് കേരള ജേതാക്കളുടെ മരണം; ഡിജെ പാർട്ടികളിൽ എക്‌സൈസ് നിരീക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE