ഇന്ന് രാത്രി ശക്തമായ തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരള, കർണാടക, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് രാത്രി ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര...
ഇടമലയാർ ഡാം നാളെ തുറന്നേക്കും; ജാഗ്രതാ നിർദ്ദേശം
കൊച്ചി: എറണാകുളം ഇടമലയാർ ഡാം നാളെ തുറന്നേക്കും. രണ്ട് ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. രാവിലെ ആറ് മണിക്ക് 80 സെമീ വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
ഡാം തുറക്കുമ്പോൾ...
നിലയ്ക്കലിൽ ഭക്തരുടെ പ്രതിഷേധം; ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യം
പത്തനംത്തിട്ട: ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്ക്കലിൽ ഭക്തരുടെ പ്രതിഷേധം. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീർഥാടകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ പോലീസ് ജീപ്പ് തടഞ്ഞു.
തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്തരാണ്...
യുവതികളെ ഇടിച്ചു തെറിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ വാഹനം; ഒരാൾ കൊല്ലപ്പെട്ടു
ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിൽ ഹൈവേക്ക് സമീപം പോലീസ് ഇൻസ്പെക്ടർ ഓടിച്ച വാഹനം രണ്ട് പെൺകുട്ടികളെ ഇടിച്ചു തെറിപ്പിച്ചു. പെൺകുട്ടികളിൽ ഒരാൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
റോഡ് മുറിച്ചുകടക്കാൻ...
ചന്ദ്രനഗറിൽ 1000 കിലോ ഹാൻസ് പിടിച്ചെടുത്തു
പാലക്കാട്: ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി. കുപ്പിവെള്ള വ്യാപാരത്തിന്റെ മറവിലായിരുന്നു ഹാൻസ് കച്ചവടം നടന്നത്. 1000 കിലോ ഹാൻസാണ് പിടിച്ചെടുത്തത്. പിരായിരി സ്വദേശി സിറാജ് , കിനാശേരി സ്വദേശി കലാധരൻ എന്നിവരെ എക്സൈസ്...
കൗൺസിലർമാർ നടത്തിയ ഹോമം മതേതര സ്വഭാവം തകർക്കാനുള്ള നീക്കം; മേയർ
തിരുവനന്തപുരം: നഗരസഭയിൽ കൗൺസിലർമാർ നടത്തിയ ഹോമം സർക്കാർ സ്ഥാപനങ്ങളെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനു വേണ്ടി ബോധപൂർവം നടത്തിയ ഇടപെടലാണ് എന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.
കേരളത്തെ വർഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് വേണ്ടിയാണ് ഇത്തരം...
ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
ഡാമുകൾ തുറക്കേണ്ട സാഹചര്യം, അതത്...
വെള്ളക്കെട്ടിൽ വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: കൊട്ടാരക്കര നെല്ലികുന്നത്തെ വെള്ളക്കെട്ടില്‍ വീണ് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്-ചിങ്കു ദമ്പതികളുടെ മകന് രാഹുലാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് കുഞ്ഞിന്റെ...








































