Thu, Nov 12, 2026
29 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ട് വെള്ളിയാഴ്‌ച മുതൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താനാകാത്ത 80 വയസിന് മുകളിലുള്ളവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയ്നിൽ ഉള്ളവർ, വികലാംഗർ എന്നിവർക്കായുള്ള തപാൽ വോട്ടിങ് വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്നു. അപേക്ഷകരിൽ അർഹരായ സമ്മതിദായകർക്ക്...

കോടതിയലക്ഷ്യ നടപടി; എജിയുടെ കാരണം കാണിക്കൽ നോട്ടീസിന് കസ്‌റ്റംസ്‌ കമ്മീഷണറുടെ മറുപടി

കൊച്ചി: കോടതിയലക്ഷ്യ കേസിൽ അഡ്വക്കറ്റ് ജനറലിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ. കസ്‌റ്റംസിനെതിരായി കോടതിയലക്ഷ്യ കേസിന് അനുമതി നൽകാൻ എജിക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കണം. ജയിൽ...

കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; സംഘപരിവാർ അജണ്ടയെന്ന് രാഹുൽ

ന്യൂഡെല്‍ഹി: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. ‘കേരളത്തില്‍ നിന്നുള്ള കന്യാസ്‌ത്രീകള്‍ക്ക് എതിരെ യുപിയില്‍ നടന്ന ആക്രമണം...

മതേതരത്വ ദുർവ്യാഖ്യാനം; വിശ്വാസി സമൂഹം ജാഗ്രത പാലിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: തെരഞ്ഞെടുപ്പിന്റെ മറവിൽ മതേതരത്വം ദുർവ്യാഖ്യാനം ചെയ്‌തുള്ള പ്രവർത്തനങ്ങളിൽ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു. സ്വന്തം വിശ്വാസാചാരങ്ങൾ ത്യജിച്ച് മറ്റുള്ളവരുടെ ആരാധനാ മുറകൾ...

രാഹുലിനെതിരെ കോടതിയലക്ഷ്യം; അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യം തള്ളി. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചത്. മുഴുവന്‍ നീതിന്യായ വ്യവസ്‌ഥയെ കുറിച്ചുമാണ് രാഹുലിന്റെ പരാമർശമെന്നും സുപ്രീംകോടതിയോ പ്രത്യേകമായി ഏതെങ്കിലും ജഡ്ജിമാരേയോ...

പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കില്ല; കേന്ദ്രസർക്കാർ ലോക്‌സഭയിൽ

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. നിയമം പ്രായോഗികമാക്കാന്‍ ഇനിയും നാല് മാസം വേണ്ടിവരുമെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം വികെ ശ്രീകണ്‌ഠന്റെ...

ബിഹാറിൽ ജനാധ്യപത്യം ഇല്ലാതായി; നിയമസഭയിലെ പോലീസ് അതിക്രമത്തിൽ കോൺഗ്രസ്

പാറ്റ്‌ന: ബിഹാർ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ഇന്നലത്തെ പോലീസ് അതിക്രമം രാജ്യവ്യാപക ചർച്ച ആക്കാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷം ഇന്ന് തുടക്കമിട്ടു. ബിഹാറിൽ ജനാധ്യപത്യം ഇല്ലാതായെന്നും മുഖ്യമന്തി ബിജെപിയുടെ...

ജീവനക്കാരിയുടെ ആത്‌മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്‌ഥനെ കെഎസ്ആർടിസി പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആർടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സെക്‌ഷൻ ​ഗ്രേഡ് അസിസ്‌റ്റന്റ് ഐപി ജോസിനെയാണ് ഒഴിവാക്കിയത്. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ...
- Advertisement -