Sat, Nov 14, 2026
29 C
Dubai

അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് വിദ്യാർഥിനി മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് ചികിൽസയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ മാറനട്ടി ഊരിലെ ദീപ (17) ആണ് മരിച്ചത്. അഗളി ജിവിഎച്ച്എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാർഥിനിയാണ്. ബുധനാഴ്‌ചയാണ് വിദ്യാർഥിനിയെ കോട്ടത്തറ...

പരശുറാം ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കൂടി സ്‌പെഷ്യലായി ഓടാൻ അനുമതി

തിരുവനന്തപുരം: മൂന്ന് പുതിയ ട്രെയിനുകൾ കൂടി സ്‌പെഷ്യലായി ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചു. നാഗർകോവിൽ– മംഗളൂരു പരശുറാം എക്‌സ്‌പ്രസ്, കണ്ണൂർ– കോയമ്പത്തൂർ എക്‌സ്‌പ്രസ്, ഗുരുവായൂർ– പുനലൂർ എക്‌സ്‌പ്രസ് എന്നിവ സ്‌പെഷ്യലായി ഓടിക്കാനാണ്...

ലൈഫ് മിഷൻ കേസ്; സർക്കാരിന്റെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ്...

സംസ്‌ഥാനത്ത് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും കണ്ടെത്താന്‍ സംസ്‌ഥാനത്ത് നടന്നിരുന്ന 'ഓപ്പറേഷന്‍ സ്‌ക്രീന്‍' പരിശോധനകള്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തുന്നു. ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ പ്രത്യേക പരിശോധന ഉണ്ടാവില്ലെങ്കിലും വാഹന ഗ്ളാസുകളിലെ...

കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

ബംഗളൂര്: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ വ്യാഴാഴ്‌ച രാത്രി 10.20 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടുത്തെ ഒരു റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ...

വിഴിഞ്ഞം തുറമുഖ നിർമാണം; കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിയിലാണ്...

കേന്ദ്ര വാഗ്‌ദാനങ്ങൾ തള്ളി ട്രാക്‌ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്; കേന്ദ്രസമ്മർദ്ദം ശക്‌തമാക്കും

ഡെൽഹി: പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നും ഒന്നര വർഷത്തേക്ക് കാർഷിക നിയമങ്ങൾ നടപ്പിലാക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ കർഷക സംഘടനകൾക്ക് നൽകിയ വാഗ്‌ദാനം. ഇതിനെ നിരസിച്ച് കർഷകർ ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട്...

സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ തീപിടിത്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

മുംബൈ: വാക്‌സിന്‍ നിര്‍മാണ കമ്പനിയായ പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് പ്ളാന്റിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേരാണ് മരിച്ചത്. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ താന്‍...
- Advertisement -