Sun, Nov 15, 2026
30 C
Dubai

പത്തനംതിട്ടയിലും എല്‍ഡിഎഫ് മുന്നേറ്റം

പത്തനംതിട്ട: ജില്ലയില്‍ വോട്ടെണ്ണല്‍ പകുതിയായപ്പോള്‍  എല്‍ഡിഎഫിന് മുന്നേറ്റം. ജില്ലാ  പഞ്ചായത്തില്‍ 16 സീറ്റില്‍ 11ലും എല്‍ഡിഎഫ് മുന്നിലുണ്ട്. അടൂര്‍, പത്തനംതിട്ട, തിരുവല്ല നഗരസഭകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. എട്ട് ബ്‌ളോക്ക് പഞ്ചായത്തുകളില്‍ അഞ്ചിടത്ത്...

കാരായി ചന്ദ്രശേഖരന്റെ ഭാര്യ വിജയിച്ചു

തലശ്ശേരി: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരിന്റെ ഭാര്യ ഐ അനിതക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയം. തലശ്ശേരി നഗരസഭയിലെ ചെള്ളക്കരയിൽ നിന്നാണ് അനിത ജയിച്ചത്. 317 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും

കൊച്ചി: കോർപ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും. കോര്‍പ്പറേഷനിലെ 65ആം വാര്‍ഡായ കലൂർ സൗത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് സ്‌ഥാനാർഥികള്‍ക്ക് തുല്യ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ് ആണ് ലീഡ്...

ഗ്രാമ പഞ്ചായത്തുകള്‍ എല്‍ഡിഎഫ് തരംഗത്തിലേക്ക്  

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു. 501 പഞ്ചായത്തുകളില്‍ എല്‍ ഡിഎഫ് മുന്നേറുമ്പോള്‍ 376 ഇടത്തു മാത്രമാണ് യുഡിഎഫ് ലീഡ് നിലനിര്‍ത്തുന്നത്. കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ് മുന്നേറുമ്പോള്‍ രണ്ടിടത്ത്...

കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു

കൊല്ലം: കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് തുടരുന്നു. എല്‍ഡിഎഫ് 35 സീറ്റിലും യുഡിഎഫ് 13 സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ 12  ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കോര്‍പറേഷനുകളില്‍ 3-3...

വടകരയും കൊയിലാണ്ടിയും ഇടത് മുന്നേറ്റം; പയ്യോളിയിൽ അടിതെറ്റി

കോഴിക്കോട്: ജില്ലയിലെ പരമ്പരാഗത ഇടതുപക്ഷ ശക്‌തി കേന്ദ്രങ്ങളായ വടകരയിലും കൊയിലാണ്ടിയും ഇക്കുറിയും പതിവ് തെറ്റിയില്ല. എന്നാൽ നിലവിൽ രണ്ടര വർഷങ്ങമായി ഭരണം കയ്യാളിയിരുന്ന ഇടതുപക്ഷത്തിന് പയ്യോളിയിൽ തിരിച്ചടിയാണ്. ജനദാതളിന്റെ സാന്നിധ്യം ഉണ്ടായിട്ട് കൂടി...

കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ ജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല. ബിജെപിക്ക് 50ന് മുകളിൽ വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ പരാജയം. ഫൈസലിന്റെ അപരന് ലഭിച്ചത്...

അലൻ ഷുഹൈബിന്റെ പിതാവ് തോറ്റു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് മൽസരിച്ച പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് തോറ്റു. ആർഎംപി സ്‌ഥാനാർഥിയായാണ് ഷുഹൈബ് മൽസരിച്ചത്.
- Advertisement -