അമേരിക്കൻ പ്രതിരോധ സെക്രട്ടറിയാകുന്ന ആദ്യ കറുത്ത വംശജനാകാൻ ലോയ്‌ഡ് ഓസ്‌റ്റിൻ
വാഷിംഗ്‌ടൺ: അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി റിട്ടയര്‍ ആര്‍മി ജനറലായ ആഫ്രിക്കന്‍- അമേരിക്കന്‍ വംശജന്‍ ലോയ്‌ഡ് ഓസ്‌റ്റിൻ സ്‌ഥാനമേൽക്കും. നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡനാണ് അദ്ദേഹത്തെ നിർണായക സ്‌ഥാനത്തേക്ക് നിർദേശിച്ചതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍...
‘സ്വർണക്കടത്തിൽ സ്‌പീക്കർക്കും പങ്കുണ്ട്’; കെ സുരേന്ദ്രൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന് പങ്കുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്.
മന്ത്രിമാരും സ്‌പീക്കറും സ്വർണക്കടത്തിനായി...
കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് എഎപി; നടപടി കർഷകരെ കണ്ടു മടങ്ങിയ ശേഷം
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ടുതടങ്കലിലെന്ന് ആം ആദ്‌മി പാർട്ടി (എഎപി). ട്വിറ്ററിലാണ് എഎപി ഇക്കാര്യം അറിയിച്ചത്. "ബിജെപിയുടെ ഡെൽഹി പോലീസ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. ഇന്നലെ സിംഗുവിൽ...
സ്വർണവില പവന് 560 രൂപ വർധിച്ചു
സംസ്‌ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 560 രൂപകൂടി 37,280 രൂപയിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം മികച്ച നേട്ടമുണ്ടാക്കിയ സ്വർണ വിലയിൽ ഇന്ന്...
വോട്ടർ പട്ടികയിൽ പേരില്ല; ടിക്കാറാം മീണക്ക് വോട്ട് ചെയ്യാനാകില്ല
തിരുവനന്തപുരം: സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണക്ക് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ല. വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം.
പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്‌മെന്റിലാണ്...
സിപിഎം ചിഹ്‌നമുള്ള മാസ്‌ക് ധരിച്ചു; പ്രിസൈഡിങ് ഓഫീസർക്ക് എതിരെ പരാതിയുമായി കോൺഗ്രസ്
കൊല്ലം: കൊല്ലത്ത് പ്രിസൈഡിങ് ഓഫീസർക്ക് എതിരെ പരാതിയുമായി കോൺഗ്രസ്. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ചാണ് പ്രിസൈഡിങ് ഓഫീസർ ഡ്യൂട്ടിക്ക് എത്തിയതെന്നാണ് യുഡിഎഫിന്റെ പരാതി. ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളം പതിച്ച...
‘പെട്രോൾ വില വർധന അന്തർദേശീയ വിഷയം, ഇവിടെ സ്വാധീനിക്കില്ല’; കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ഇന്ധനവില വര്‍ധന തദ്ദേശ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അതൊരു അന്തര്‍ദേശീയ വിഷയമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ട് മാദ്ധ്യമങ്ങളോട്...
ആരോഗ്യ പ്രശ്‌നങ്ങൾ; വിഎസും ആന്റണിയും ഇത്തവണ വോട്ട് ചെയ്യില്ല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുളളത്. എന്നാൽ തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് ആരോഗ്യപ്രശ്‌നങ്ങൾ കാരണം യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് ആദ്യമായി അദ്ദേഹത്തിന്...








































