സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 560 രൂപകൂടി 37,280 രൂപയിലെത്തി. ഗ്രാമിന് 70 രൂപകൂടി 4660 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം മികച്ച നേട്ടമുണ്ടാക്കിയ സ്വർണ വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. സ്പോട് ഗോൾഡ് ഔൺസിന് 1,863.30 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ദിവസം വില 1.7 ശതമാനത്തോളം വർധിച്ചിരുന്നു. ഡോളർ തളർച്ചയിലായതാണ് സ്വർണവിപണിക്ക് കരുത്തായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,064 നിലവാരത്തിലാണ്.
Read Also: വോട്ടർ പട്ടികയിൽ പേരില്ല; ടിക്കാറാം മീണക്ക് വോട്ട് ചെയ്യാനാകില്ല