Thu, Nov 19, 2026
26 C
Dubai

അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി

ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പുതിയ കേസുമായി ഉത്തർപ്രദേശ് പോലീസ്. ഹത്രസിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന്...

പുതുക്കാട് പഞ്ചായത്തില്‍ കോവിഡ് ബാധിതര്‍ക്കായി താല്‍ക്കാലിക താമസ സൗകര്യം

പുതുക്കാട്: കോവിഡ് രോഗം ബാധിച്ചവര്‍ക്കായി പുതുക്കാട് പഞ്ചായത്തില്‍ സാംസ്‌കാരിക നിലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ താല്‍കാലിക താമസ സൗകര്യമൊരുക്കാന്‍ തീരുമാനം. ആശുപത്രികളില്‍ കിടക്കകളും രോഗികളെ കൊണ്ടുപോകാന്‍ ആംബുലന്‍സും ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തിലാണ് താമസമൊരുക്കാനുള്ള നടപടി...

എൽജെപിയും ബിജെപിയും തമ്മിൽ ബന്ധമില്ല, വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമം; പ്രകാശ് ജാവദേക്കർ

പട്‌ന: ലോക് ജനശക്‌തി പാർട്ടി (എൽജെപി)യുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. വോട്ടുകൾ ഭിന്നിപ്പിക്കാനാണ് എൽജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായി എൽജെപിക്ക് സഖ്യമുണ്ടെന്ന തരത്തിൽ...

വി. കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി

പത്തനംതിട്ട: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് നടന്നു. വി. കെ. ജയരാജ് പോറ്റിയെയാണ് മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ഇദ്ദേഹം. ഇന്ന് രാവിലെ എട്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തുലാമാസ...

കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നു; കാരണം വ്യക്‌തമാക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസമായി അരലക്ഷം പരിശോധനകളാണ് നടന്നത്. വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിലെ അപാകതങ്ങളും ജീവനക്കാരുടെ കുറവും താമസമുണ്ടാക്കുന്നത് ആയി ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, പരിശോധന...

ദലിതർക്ക് നേരെയുള്ള അക്രമങ്ങളെ ചെറുക്കുന്നത് രാജ്യദ്രോഹ കുറ്റമായി മാറി; യെച്ചൂരി

കൊൽക്കത്ത: രാജ്യത്ത് ദലിതർക്കും മതന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരെ ശബ്‌ദം ഉയർത്തുന്നത് രാജ്യദ്രോഹ കുറ്റമായി മാറിയിരിക്കുന്നു എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ കമ്മ്യൂണിസ്‌റ്റ്‌‌ പാർട്ടി രൂപീകരണത്തിന്റെ 100-ാം വാർഷികത്തോട്...

ശ്രീകൃഷ്‌ണ ജൻമഭൂമിയിലെ പള്ളി; നീക്കം ചെയ്യണമെന്ന ഹരജി സ്വീകരിച്ച് കോടതി

മഥുര: നഗരത്തില്‍ ശ്രീകൃഷ്‌ണ ജൻമഭൂമി ക്ഷേത്രത്തിന് അടുത്തായി സ്‌ഥിതി ചെയ്യുന്ന പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ളിം പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ച് കോടതി. ശ്രീകൃഷ്‌ണന്റെ ജൻമസ്‌ഥലം സ്‌ഥിതി...

എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും

തിരുവനന്തപുരം: ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്‌ടർമാർ കസ്‌റ്റംസിനെ അറിയിച്ചത്. ഇസിജിയിൽ...
- Advertisement -