ഖത്തറില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്തു
ഖത്തര്‍: രാജ്യാന്തര മാദ്ധ്യമമായ അല്‍ജസീറയിലെ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഐഫോണുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത പെഗാസസ് എന്ന മാല്‍വെയര്‍ ഉപയോഗിച്ച് 36 സ്വകാര്യ ഫോണുകള്‍ ഹാക്ക് ചെയ്തതായാണ്...
ബ്രിട്ടനിലെ അതിവേഗ വൈറസ് ഇറ്റലിയിലും; ലോകം അതീവ ജാഗ്രതയില്‍
റോം: ബ്രിട്ടനില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന അതിവേഗ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗിയും പങ്കാളിയും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ലണ്ടനില്‍ നിന്ന് റോമില്‍ എത്തിയത്. രോഗിയെ നിരീക്ഷണത്തിലാക്കി.
വാക്സിന് ഉപയോഗത്തിന് ആദ്യം തുടക്കം...
ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സ് കുഴഞ്ഞുവീണു
ന്യൂയോർക്ക്: അമേരിക്കയിൽ ഫൈസർ ബയേൺടെക് വാക്സിൻ സ്വീകരിച്ച നഴ്സ് കുഴഞ്ഞു വീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലാണ് സംഭവം. ടിഫാനി ഡോവർ എന്ന നഴ്സ് ആണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ...
പോഷകാഹാരക്കുറവ്, രോഗബാധ; പാകിസ്ഥാനില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു
സിന്ധ്: പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പാകിസ്ഥാന് സിന്ധ് പ്രവിശ്യയിലെ താര്‍പാര്‍ക്കര്‍ ജില്ലയില്‍ രണ്ട് കുട്ടികള്‍ കൂടി മരണപ്പെട്ടു. ഈ മാസം മാത്രം 39 കുട്ടികളാണ് പോഷകാഹാരക്കുറവും മറ്റ് രോഗങ്ങളും...
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് പ്രധാനമന്ത്രി
കാഠ്മണ്ഡു: നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാര്‍ശ ചെയ്തു. മുന്‍ പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം...
ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്സിൻ സ്വീകരിച്ചു
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോവിഡ് വാക്സിൻ സ്വീകരിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ഇതോടെ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യത്തെ ഇസ്രയേൽ പൗരനായി അദ്ദേഹം.
ഇസ്രയേലിൽ ആരോഗ്യപ്രവർത്തകർക്കും നഴ്സിംഗ് ഹോം ജീവനക്കാർക്കും...
അലര്‍ജി ഉള്ളവര്‍ക്ക് വാക്സിനില്ല; തീരുമാനവുമായി യുഎസും ബ്രിട്ടനും
വാഷിംഗ്ടണ്‍ : അലര്‍ജിയുള്ള ആളുകള്‍ക്ക് കോവിഡ് വാക്സിന് പൂര്‍ണമായും ഒഴിവാക്കി യുഎസും ബ്രിട്ടനും. മരുന്നുകളോട് ഉള്‍പ്പടെ ഏത് തരത്തിലുള്ള അലര്‍ജി ഉള്ള ആളാണെങ്കിലും വാക്സിന് സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഇരു രാജ്യങ്ങളും വ്യക്തമാക്കിയത്. അലർജിയുള്ള...
വടക്കന്‍ അഫ്ഗാനില്‍ പ്രാദേശിക നേതാവിനെ ലക്ഷ്യമിട്ട് ബോംബാക്രമണം; ഒരു കുട്ടിക്ക് പരിക്ക്
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രാദേശിക നേതാവിനെ ലക്ഷ്യമിട്ട് നടന്ന സ്ഫോടനത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ബാല്‍ക്ക് പ്രവിശ്യയില്‍ ഇന്ന് ഉച്ചയോടെയാണ് ആക്രമണം നടന്നത്. ദാവ്ലത് അബാദ് ജില്ലാ മേധാവി മുഹമ്മദ് ഉസഫിന്റെ...







































