ഫൈസർ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു

By News Desk, Malabar News
nurse faints after taking covid vaccine
Representational Image
Ajwa Travels

ന്യൂയോർക്ക്: അമേരിക്കയിൽ ഫൈസർ ബയേൺടെക്‌ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞു വീണു. ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലാണ് സംഭവം. ടിഫാനി ഡോവർ എന്ന നഴ്‌സ് ആണ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

‘ഞാനും മറ്റ് സ്‌റ്റാഫുകളും വാക്‌സിൻ സ്വീകരിച്ചു. അതിന്റെ സന്തോഷത്തിലാണ് ഞങ്ങളെല്ലാം. കോവിഡ് യൂണിറ്റിൽ പ്രവർത്തിച്ചതിനാൽ ആദ്യം വാക്‌സിൻ സ്വീകരിക്കാനുള്ള അവസരവും ഞങ്ങൾക്ക് കിട്ടി- മാദ്ധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞ് നടന്ന് നീങ്ങുമ്പോഴാണ് ടിഫാനി കുഴഞ്ഞ് വീണത്.

എന്നാൽ, തനിക്ക് പ്രശ്‍നങ്ങളൊന്നും ഇല്ലെന്ന് ബോധം വന്നപ്പോൾ നഴ്‌സ് പറഞ്ഞു. വേദന ഉണ്ടാകുമ്പോൾ ബോധരഹിതയാകുന്ന അസുഖം തനിക്കുണ്ടെന്നും അതിനാലാണ് പെട്ടെന്ന് ഇങ്ങനെ സംഭവിച്ചതെന്നും അവർ പ്രതികരിച്ചു.

യുഎസിൽ വാക്‌സിൻ സ്വീകരിച്ച ആളുകൾ ബോധരഹിതരാകുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്ന സംഭവങ്ങൾ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാക്‌സിൻ കുത്തിവെക്കുമ്പോഴുള്ള പേടിയും വേദനയും കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും വാക്‌സിൻ സുരക്ഷിതമാണെന്നുമാണ് വിദഗ്‌ധർ പറയുന്നത്.

Also Read: പാർലമെന്റ് സമ്മേളനം ഒഴിവാക്കി റാലി നടത്തുന്നു; അമിത് ഷാക്കെതിരെ പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE