കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ: മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സാജിദ്...
മണ്ണാർക്കാട് തത്തേങ്ങലത്ത് പുലിക്കെണി സ്‌ഥാപിച്ചു
പാലക്കാട്: ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടിക്കുന്നതിനായി വനം വകുപ്പ് മണ്ണാർക്കാട് തത്തേങ്ങലത്ത് കെണി സ്‌ഥാപിച്ചു. സ്വകാര്യ റബർ തോട്ടത്തിലാണ് പുലിക്കൂട് സ്‌ഥാപിച്ചത്. വളർത്തുമൃഗങ്ങളെ ഉൾപ്പടെ പുലി പിടിക്കുന്നത് പതിവായതോടെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ...
വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവം; ഒന്നാം പ്രതി അറസ്‌റ്റിൽ
കണ്ണൂർ: മാതമംഗലത്ത് വൃദ്ധ മാതാവിനെ മക്കൾ മർദിച്ച സംഭവത്തിൽ ഒന്നാം പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മീനാക്ഷിയമ്മയുടെ മകൻ രവീന്ദ്രനെയാണ് അറസ്‌റ്റ് ചെയ്‌തത്. മറ്റ് മക്കൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. വധശ്രമം, കയ്യേറ്റ...
കോഴിക്കോട് യുവതിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: ജില്ലയിലെ നൻമണ്ട പരലാട് യുവതിയെ കാണാനില്ലെന്ന് പരാതി. പാറക്കുഴിയിൽ രജീഷിന്റെ ഭാര്യ ശിശിരയെയാണ് കാണാതായത്. പ്രദേശത്തെ ക്വാറിയ്‌ക്ക് സമീപത്ത് നിന്ന് ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. നരിക്കുനി ഫയർഫോഴ്‌സും, മുങ്ങൽ...
അട്ടപ്പാടിയിൽ ജനുവരി 15നകം ആക്ഷൻ പ്ളാൻ തയ്യാറാക്കി നടപ്പിലാക്കും; മന്ത്രി
പാലക്കാട്: അട്ടപ്പാടിയിൽ ജനുവരി 15നകം ആക്ഷൻ പ്ളാൻ തയ്യാറാക്കി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. ഇതിനായി രാഷ്‌ട്രീയ പാർട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം തേടുമെന്ന് മന്ത്രി പറഞ്ഞു.
ശിശു മരണങ്ങളെ തുടർന്ന നവംബർ 27ന്...
പാലക്കാട് വലിയങ്ങാടിയിലെ ആക്രിക്കടയിൽ തീപിടിത്തം
പാലക്കാട്: വലിയങ്ങാടിയിലെ ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ തീപിടിത്തം. തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടത്. അഞ്ച് യൂണിറ്റ് അഗ്‌നി രക്ഷാ സേന സ്‌ഥലത്തെത്തി തീ അണച്ചു.
സംഭവത്തിൽ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു....
കുറുക്കൻമൂലയിൽ കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും
വയനാട്: കുറുക്കൻമൂലയിലെ കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കടുവ ഉൾവനത്തിലേക്ക് കടന്നതാണ് കഴിഞ്ഞ ദിവസം മയക്കു വെടിവെക്കാൻ കഴിയാതിരുന്നത്. ഇതിനായി മയക്കുവെടി സംഘം കുറുക്കൻമൂലയിൽ തുടരും. ഇന്നലെ പുതുതായി സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ...
കരിപ്പൂരിൽ ഒന്നര കോടിയുടെ സ്വർണ മിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് മൂന്നര കിലോഗ്രാം സ്വർണമിശ്രിതം കസ്‌റ്റംസ് പിടികൂടി. സ്‌പൈസ് ജെറ്റ് വിമാനത്തിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം സ്വദേശിയായ നിഷാദ് അലിയാണ്...







































