കുറുക്കൻമൂലയിൽ കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും

By Web Desk, Malabar News
Tiger; Police set up security at Kurukkanmoola
Ajwa Travels

വയനാട്: കുറുക്കൻമൂലയിലെ കടുവയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കടുവ ഉൾവനത്തിലേക്ക് കടന്നതാണ് കഴിഞ്ഞ ദിവസം മയക്കു വെടിവെക്കാൻ കഴിയാതിരുന്നത്. ഇതിനായി മയക്കുവെടി സംഘം കുറുക്കൻമൂലയിൽ തുടരും. ഇന്നലെ പുതുതായി സ്‌ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ടോയെന്ന് വനപാലകർ ഇന്ന് പരിശോധിക്കും.

4 ദിവസമായി കടുവ ജനവാസ മേഖലകളിലിറങ്ങി വളർത്തു മൃഗങ്ങളെ കൊന്നിട്ടില്ല. എങ്കിലും കഴുത്തിൽ മുറിവേറ്റ കടുവയെ പിടികൂടി ചികിൽസ നൽകേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കൻമൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു.

രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത്രയും ദിവസം കടുവ തിരച്ചിൽ സംഘത്തിന് പിടി നൽകാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്‌തിരുന്നു.

Read Also: പരസ്യവിചാരണ; നഷ്‌ടപരിഹാര തുക എത്രയെന്ന് സർക്കാർ ഇന്ന് അറിയിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE