നീലേശ്വരം റെയിൽവേ സ്റ്റേഷനിലെ ഗാന്ധിശിൽപം കൈതപ്രം നാടിന് സമർപ്പിച്ചു
കാസർഗോഡ്: ജില്ലയിലെ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ഗാന്ധിശിൽപം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഓൺലൈൻ വഴി നാടിന് സമർപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്ത് മംഗളൂരുവിലേക്കുള്ള യാത്രാമധ്യേ ഗാന്ധിജി വന്നിറങ്ങിയ സ്റ്റേഷൻ എന്ന നിലയിലാണ്...
നീരൊഴുക്ക് കുറഞ്ഞു; മംഗലംഡാമിന്റെ ഷട്ടറുകൾ അടച്ചു
പാലക്കാട്: നീരൊഴുക്ക് കുറഞ്ഞതോട മംഗലം ഡാമിന്റെ ഷട്ടറുകൾ അടച്ചു. അഞ്ച് മാസത്തോളമാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടത്. മഴ കുറഞ്ഞതും രണ്ടാംവിള നെൽ കൃഷിക്കായി കനാലുകൾ തുറന്നതിലുമാണ് ഷട്ടറുകൾ അടച്ചത്. മംഗലം അണക്കെട്ടിന്റെ ചരിത്രത്തിൽ...
മുക്കുപണ്ട തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ
മലപ്പുറം: കാത്തലിക് സിറിയൽ ബാങ്കിൽ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് 152 ഗ്രാം മുക്കുപണ്ടം വെച്ച് പണം തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ജാബിറാണ് (28) അറസ്റ്റിലായത്. 5,34,000 രൂപയാണ് ബാങ്കിൽ...
ബസിൽ ഒരുമിച്ചിരുന്നു; ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ സദാചാര ആക്രമണം
കാസർഗോഡ്: ഉഡുപ്പിയിലേക്കുള്ള ബസിൽ ഒരേ സീറ്റിലിരുന്ന വ്യത്യസ്ത മതത്തിൽപ്പെട്ട ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ സദാചാര ആക്രമണം. ബസിൽ ഒരുമിച്ചു യാത്ര ചെയ്തതിന് ഇരുവരെയും സംഘപരിവാറുകാർ ബസിൽ നിന്നിറക്കി മർദ്ദിക്കുകയായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെ...
‘ക്രിയ’ ഗ്രാജ്വേറ്റ് കോൺഫറൻസ് 28-ന്; റജിസ്ട്രേഷൻ ആരംഭിച്ചു
പെരിന്തൽമണ്ണ: ഡിസംബർ 28ന് പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ ഏകദിന ഗ്രാജ്വേറ്റ് കോൺഫറൻസ് നടക്കും. ബിരുദ വിദ്യാർഥികൾക്ക് ഗുണകരമാകുന്ന വിദഗ്ധരുടെ നേതൃത്വത്തിലുള്ള ട്രൈനിംഗ് പ്രോഗ്രാമുകൾ, ഗ്രാജ്വേറ്റ് കോൺഫറൻസിൽ ഉണ്ടാകും.
ബിരുദധാരികളെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള പ്ളേസ്മെന്റിലേക്ക്...
മതാന്തര സംവാദങ്ങളുടെ സാധ്യതകൾ അന്വേഷിക്കണം; കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം: സമൂഹത്തില്‍ സ്പർധയുടെ തീ വിതറാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മതാന്തര സംവാദങ്ങളുടെയും സൗഹൃദത്തിന്റെയും സാധ്യതകള്‍ അന്വേഷിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്.
സംഘടനയുടെ ജില്ലാ സാംസ്കാരിക വിഭാഗത്തിന് കിഴില്‍ സംഘടിപ്പിച്ച 'പബ്ളിക് റിലേഷൻ' ശിൽപശാലയെ...
യുവാവ് കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം
പാലക്കാട്: ജില്ലയിലെ നാട്ടുകൽ അമ്പത്തിയഞ്ചാം മൈലിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചേലാക്കോടൻ മുഹമ്മദ് ആഷിഫിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ജനപ്രധിനിതികളും...
ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും
കൽപ്പറ്റ: മാനസിക വെല്ലുവിളി നേരിടുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചു. കാരാപ്പുഴ കളത്തുവയൽ അരിമുണ്ട പണിയ കോളനി ഓർക്കോട്ട് പറമ്പ് മുനീറിനെതിരെയാണ് (35) കൽപ്പറ്റയിലെ...







































