മതാന്തര സംവാദങ്ങളുടെ സാധ്യതകൾ അന്വേഷിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

By Central Desk, Malabar News
Possibility of interfaith dialogue should be explored; Kerala Muslim Jamaath
Ajwa Travels

മലപ്പുറം: സമൂഹത്തില്‍ സ്‌പർധയുടെ തീ വിതറാന്‍ ബോധപൂര്‍വ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മതാന്തര സംവാദങ്ങളുടെയും സൗഹൃദത്തിന്റെയും സാധ്യതകള്‍ അന്വേഷിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്.

സംഘടനയുടെ ജില്ലാ സാംസ്‌കാരിക വിഭാഗത്തിന് കിഴില്‍ സംഘടിപ്പിച്ച ‘പബ്ളിക് റിലേഷൻ’ ശിൽപശാലയെ തുടർന്ന് പുറത്തിറക്കിയ പത്രകുറിപ്പിലൂടെയാണ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ഈ അഭ്യർഥന മുന്നോട്ടുവെച്ചത്. ‘ഔട്ടിംഗ്’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പബ്ളിക് റിലേഷൻ ശിൽപശാലയിൽ രിസാല വാരിക എഡിറ്റര്‍ ടികെ അലി അശ്‌റഫ് വിഷയാവതരണം നിർവഹിച്ചു.

ജില്ലയിൽ സംഘടനക്ക് കീഴിൽ 21 സോണുകളില്‍ പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികളും മീഡിയാ കോ-ഓഡിനേറ്റര്‍മാരുമാണ് ശിൽപശാലയിൽ പങ്കെടുത്തത്. കെപി ജമാല്‍ കരുളായി ആമുഖ പ്രഭാഷണം നിർവഹിച്ച ചടങ്ങിൽ എസികെ പാങ്ങ് പ്രസംഗിച്ചു. സംഘടനയുടെ ജില്ലാ ഉപാധ്യക്ഷൻ യൂസുഫ് ബാഖവി മാറഞ്ചേരി അധ്യക്ഷത വഹിച്ചു.

Most Read: നിസ്‌കാരം അനുവദിക്കില്ല; ഹരിയാനയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE