‘ക്രിയ’ ഗ്രാജ്വേറ്റ് കോൺഫറൻസ് 28-ന്; റജിസ്‌ട്രേഷൻ ആരംഭിച്ചു

By Central Desk, Malabar News
'KREA' Graduate Conference 28 at Perinthalmanna; Registration has started
Ajwa Travels

പെരിന്തൽമണ്ണ: ഡിസംബർ 28ന് പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ ഏകദിന ഗ്രാജ്വേറ്റ് കോൺഫറൻസ് നടക്കും. ബിരുദ വിദ്യാർഥികൾക്ക് ഗുണകരമാകുന്ന വിദഗ്‌ധരുടെ നേതൃത്വത്തിലുള്ള ട്രൈനിംഗ് പ്രോഗ്രാമുകൾ, ഗ്രാജ്വേറ്റ് കോൺഫറൻസിൽ ഉണ്ടാകും.

ബിരുദധാരികളെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള പ്‌ളേസ്‌മെന്റിലേക്ക്‌ എത്തിക്കുന്നതിനുള്ള ട്രെയിനിങ് പ്രോഗ്രാമുകൾക്കാണ് 28ന് തുടക്കം കുറിക്കുന്നത്. ഈ ഏകദിന ഗ്രാജ്വേറ്റ് കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ള ബിരുദധാരികൾക്കും, ബിരുദ വിദ്യാർഥികൾക്കും ഇവിടെ നൽകുന്ന ഗൂഗിൾ ഫോം വഴി പേര് രജിസ്‌റ്റർ ചെയ്യാം. ഫോം ലിങ്ക്: https://forms.gle/Pch6FLYrE9Qr9iii8

28ന് ചൊവാഴ്‌ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് കോൺഫറൻസ് നടക്കുക. കേരള നിയമസഭാ സ്‌പീക്കർ ശ്രീ എംബി രാജേഷ് ഉൽഘാടനം നിർവഹിക്കുന്ന ‘ക്രിയ’ ഗ്രാജ്വേറ്റ് കോൺഫറൻസ് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എംഎൽഎ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ‘ക്രിയയുടെ’ ഭാഗമാണ്. കൂടുതൽ വിവരങ്ങൾക്ക് എംഎൽഎ ഓഫീസുമായോ +91 984 66 53258 എന്ന നമ്പറിലോ ബന്ധപ്പെടാം.

Most Read: അധ്യാപകന്റെ തലയില്‍ മാലിന്യക്കുട്ട കമിഴ്‌ത്തി വിദ്യാർഥികൾ; അന്വേഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE