Sat, Jul 25, 2026
34 C
Dubai

വയനാട് ഉരുൾപൊട്ടൽ; ആറ് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ ഇന്ന് നടത്തിയ തിരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. കാണാതായവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തിരച്ചിൽ. എൻഡിആർഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻ...

രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണം; വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൽപ്പറ്റ: ബംഗാളി നടിയുടെ ആരോപണത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. രഞ്‌ജിത്ത് താമസിക്കുന്ന സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കൽപ്പറ്റ...

മേപ്പാടിയിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു

ബത്തേരി: മേപ്പാടി അരപ്പറ്റ നല്ലന്നൂരിൽ വനംവകുപ്പ് സ്‌ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ വയനാട് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു. സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത്‌ ആറുദിവസം മുമ്പ് സ്‌ഥാപിച്ച കൂട്ടിലാണ് ആറുവയസുള്ള ആൺ പുലി കുടുങ്ങിയത്....

തിരച്ചിൽ മേഖലയിൽ നിന്ന് പണം കണ്ടെത്തി; പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ നടത്തുന്നതിനിടെ പണം കണ്ടെത്തി. വെള്ളാർമല സ്‌കൂളിന് പിന്നിൽ നടത്തിയ തിരച്ചിലിലാണ് നാലുലക്ഷം രൂപ ഫയർഫോഴ്‌സ് കണ്ടെത്തിയത്. അഞ്ഞൂറ് രൂപയുടെ ഏഴും നൂറുരൂപയുടെ അഞ്ചും കെട്ടുകളാണ്...

സൂചിപ്പാറ- കാന്തൻപാറ ഭാഗത്ത് നിന്ന് നാല് മൃതദേഹം കണ്ടെത്തി

വയനാട്: സൂചിപ്പാറ- കാന്തൻപാറ ഭാഗത്ത് നിന്ന് നാല് മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം. ഉരുൾപൊട്ടൽ ദുരന്തമുണ്ടായി 11 ദിവസത്തിന് ശേഷമാണ് മൃതദേഹം...

വെള്ളാർമല സ്‌കൂളിലെ കുട്ടികൾക്ക് മേപ്പാടി സ്‌കൂളിൽ തുടർപഠനം

വയനാട്: ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്‌കൂളിലെ കുട്ടികൾക്ക് മേപ്പാടി സ്‌കൂളിൽ താൽക്കാലിക പഠനത്തിന് വഴിയൊരുങ്ങുന്നു. 20 ദിവസത്തിനുള്ളിൽ ക്‌ളാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ദുരിതബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിന്റെ...

കനത്ത മഴയിൽ രക്ഷാദൗത്യം; മുത്തങ്ങ വനപാതയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു

ബത്തേരി: മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുലർച്ചയോടെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഏഴോടെ അഞ്ഞൂറോളം വാഹന യാത്രക്കാരാണ് വനപാതയിൽ കുടുങ്ങിയത്. മുത്തങ്ങയ്‌ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസപ്പെടുകയായിരുന്നു....

വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ; നിരീക്ഷണം ശക്‌തമാക്കി

മാനന്തവാടി: വയനാട്ടിൽ പത്ത് ലിറ്റർ ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെറുകാട്ടൂർ കൊയിലേരി കോട്ടാംതടത്തിൽ വീട്ടിൽ കുട്ടൻ (43) ആണ് കൊയിലേരി ഭാഗത്ത് നിന്ന് മാനന്തവാടി എക്‌സൈസിന്റെ പിടിയിലായത്. അബ്‌കാരി ആക്‌ട് പ്രകാരം...
- Advertisement -