വയനാട്: തലപ്പുഴയിലെ റിസർവ് വനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയ വനപാലകർക്കെതിരെ നടപടി ശുപാർശ ചെയ്‌ത് ഡിഎഫ്ഒ. കണ്ണൂർ സിസിഎഫിന് ഡിഎഫ്ഒ റിപ്പോർട് കൈമാറി. മൂന്നുപേർക്കെതിരെയാണ് റിപ്പോർട് നൽകിയത്. മരം മുറിക്കുന്ന സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് എതിരേയാണ് നടപടിക്ക് ശുപാർശ.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, രണ്ടു ഫോറസ്‌റ്റർമാർ എന്നിവർക്കെതിരെയാണ് റിപ്പോർട് നൽകിയത്. നേരത്തെ മരംമുറിച്ചു കടത്തിയതിൽ വനംവകുപ്പ് മന്ത്രി റിപ്പോർട് തേടിയിരുന്നു. 73 വനങ്ങളാണ് വനപാലകർ അനുമതിയില്ലാതെ മുറിച്ചു കടത്തിയത്. കഴിഞ്ഞ മാസം 29നാണ് നോർത്ത് വയനാട് ഡിവിഷനിലെ ബേഗൂർ റേയ്ഞ്ചിൽ ഉൾപ്പെട്ട 43,44 വനങ്ങളിലെ മരം മുറിച്ചു കടത്തിയത്.
ഒരുകിലോമീറ്ററോളം ദൂരത്തിൽ ഫെൻസിങ് നിർമാണ പ്രവർത്തനത്തിന്റെ മറവിലാണ് മരങ്ങൾ മുറിച്ചുകടത്തിയത്. ആഞ്ഞിലി, കരിമരുത, വെണ്ണമീട്ടി തുടങ്ങിയ മരങ്ങളാണ് കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് യാതൊരു അനുമതിയും ഉന്നത ഉദ്യോഗസ്‌ഥരിൽ നിന്നും തേടിയിട്ടുണ്ടായിരുന്നില്ല. 30 സെന്റീമീറ്ററിലധികം വലിപ്പമുള്ള മരങ്ങൾ മുറിച്ചു മാറ്റണമെങ്കിൽ ഡിഎഫ്ഒയുടെ അടക്കം അനുമതി വേണം.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്