കനത്ത മഴ; ഡെൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെള്ളക്കെട്ട്
ന്യൂഡെൽഹി: കനത്ത മഴയിൽ തലസ്‌ഥാനത്തെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പെട്ടെന്നുള്ള മഴ പ്രവർത്തനത്തെ ബാധിച്ചുവെന്നും പ്രശ്‌നം പരിഹരിച്ചുവെന്നും ഡെൽഹി എയർപോർട്ട് അധികൃതർ ട്വിറ്ററിൽ വ്യക്‌തമാക്കി.
വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. നാല് ആഭ്യന്തര...
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ അമരത്ത് നിന്ന്...
മുംബൈയിൽ ക്രൂര പീഡനത്തിന് ഇരയായ യുവതി മരിച്ചു
മുംബൈ: മഹാരാഷ്‌ട്രയിലെ സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട ടെംമ്പോ വാഹനത്തിൽ വച്ച് ക്രൂരമായ പീഡനത്തിന് ഇരയായ 34കാരി മരണത്തിന് കീഴടങ്ങി. ഘാട്കോപറിലെ രാജവാടി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ശനിയാഴ്‌ച ആയിരുന്നു മരണം.
വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. പീഡനത്തിന് ഇരയാക്കിയ...
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും; ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: യുപിയിൽ കോൺഗ്രസിന് അധികാരം നേടാൻ സാധിച്ചാൽ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, വന്യജീവികളുടെ ആക്രമണത്തില്‍ വിള നഷ്‌ടപ്പെട്ടവര്‍ക്ക് നഷ്‌ടപരിഹാരം, യുവാക്കള്‍ക്ക്...
കനത്ത മഴ, വെള്ളക്കെട്ട് രൂക്ഷം; ഡെൽഹിയിൽ ഓറഞ്ച് അലർട്
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തും പരിസര പ്രദേശങ്ങളിലും ശക്‌തമായ മഴ തുടരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഡെൽഹിയിൽ ലഭിച്ച ഏറ്റവും ശക്‌തമായ മഴയാണ് ഇത്തവണത്തേതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ...
കർണാലിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം; ഹരിയാന സർക്കാർ
ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിനിടെ കർണാലിൽ ഉണ്ടായ പോലീസ് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ. സർവീസിൽ നിന്നും വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. കർണാലിൽ കർഷകർക്ക് നേരെയുണ്ടായ പോലീസ്...
എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ഡെൽഹി വിമാന താവളത്തിൽ സുരക്ഷ ശക്‌തമാക്കി
ന്യൂഡെൽഹി: ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഡെൽഹി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. വിമാനത്താവളം ആക്രമിക്കുമെന്നും പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷാ പരിശോധന കൂട്ടിയത്. വ്യാഴാഴ്‌ച രാത്രി 10.30ഓടെ ഡെൽഹി റാന്‍ഹോല പോലീസ്...
കോവിഡ് ഇന്ത്യ; 33,376 രോഗബാധ, 32,198 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: ഇന്ത്യയിൽ വെള്ളിയാഴ്‌ച 33,376 പുതിയ കോവിഡ് കേസുകളും 308 അനുബന്ധ മരണങ്ങളും റിപ്പോർട് ചെയ്‌തു. വ്യാഴാഴ്‌ചത്തെ 34,973ൽ നിന്ന് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം വർധിച്ചു.
രാജ്യത്ത് നിലവിൽ...








































